ന്യൂയോര്‍ക്ക്: മിഡ്ഹഡ്സണ്‍ കേരള അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും ഏപ്രില്‍ 14-നു ശനിയാഴ്ച വൈകുന്നേരം 5.30-നു വാപ്പിഞ്ചേഴ്സ് ഫോഴ്സിലുള്ള ഫസ്റ്റ് പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച് ഹാളില്‍ (First Presbyterian Church, 2568 South Ave, Wappinngers Falls, NY 12590 ) വച്ച് നടത്തപ്പെടും.
ഒപ്പന, നാടോടി നൃത്തം, ഗാനമേള എന്നവയടക്കം കലാപരിപാടികളുടെ ഒരു ഘോഷയാത്ര ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ഉമ്മന്‍ (പ്രസിഡന്റ്) 914 523 9501, സുരേഷ് മുണ്ടയ്ക്കല്‍ (സെക്രട്ടറി) 845 226 1519, ഷീലാ ജോസഫ് (വൈസ് പ്രസിഡന്റ്) 845 632 1611, അശോക് മലയില്‍ (ട്രഷറര്‍) 845 621 2354.