മുസ്ലീം സമൂഹത്തെ സൂക്ഷമ നിരീക്ഷണത്തിന് വിധേയമാക്കുന്ന നടപടി അവസാനിപ്പിക്കാന്‍ ധാരണ

ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തിനുശേഷം മുസ്ലീം സമുദായാംഗങ്ങളെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കികൊണ്ടിരുന്ന നടപടി അവസാനിപ്പിക്കുന്നതിന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പോര്‍ട്ട്‌മെന്റും മുസ്ലീം കമ്മ്യൂണി നേതാക്കളും ധാരണയിലെത്തി.

ഏപ്രില്‍ 5 ന് സിറ്റിയുമായുണ്ടാക്കിയ ധാരണയനുസരിച്ചു സിറ്റിക്കെതിരെ. മുസ്ലീം സമുദായം നടത്തിവന്നിരുന്ന കേസ്സിന്റെ ചിലവിലേക്ക് 1 മില്യണ്‍ ഡോളറും, മറ്റു നഷ്ടങ്ങള്‍ക്കായി 75,000 ഡോളറും സിറ്റി നല്‍കും. മുസ്ലീം സമുദായാംഗങ്ങള്‍ എന്ന ഒരു വിഭാഗത്തെ മാത്രം നിരീക്ഷണത്തിന് വിധേയമാക്കുന്ന നടപടി അവസാനിപ്പിക്കാന്‍ ന്യൂയോര്‍ക്ക് സിറ്റി തയ്യാറായതു മറ്റുള്ള സിറ്റികള്‍ക്കു കൂടെയുള്ള ഒരു മുന്നറിയിപ്പാണെന്ന് മുസ്ലീം അഡ്വക്കേറ്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫര്‍ഹാന് കീറാ പറഞ്ഞു.

മുസ്ലീം വിഭാഗത്തിന്റെ സിവില്‍ റൈറ്റ്‌സ് സംരക്ഷിക്കപ്പെടുന്നു എന്നതു സ്വാഗതാര്‍ഹമെന്നാണഅ സെന്റര്‍ ഫോര്‍ കോണ്‍സിറ്റിറ്റിയൂഷണ്ല്‍ റൈറ്റ്‌സ് ലീഗല്‍ ഡയറക്ടര്‍ ബഹര്‍ അസ്മി അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിനെ ഏറ്റവും സുരക്ഷിതത്വമുള്ള സിറ്റിയാക്കുന്നതിനും, വ്യക്തികളുടെ ഭരണഘടനാവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും ഈ ധാരണ പ്രയോജനപ്പെടുമെന്ന് സിറ്റിയിലെ ടോപ് ലോയര്‍ ബാക്കറി കാര്‍ട്ടര്‍ പറഞ്ഞു.