സുകുമാർ അഴിക്കോട് തത്വമസി പുരസ്‌കാരം എം പി വീരേന്ദ്രകുമാർ,എം.എൻ കാരശ്ശേരി,രതിദേവി എന്നിവർക്ക്

കോഴിക്കോട് :കേരളത്തിൻറെ സാഹിത്യ സാംസ്കാരിക സാമൂഹ്യ രംഗത്തെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന ഡോ:സുകുമാർ അഴിക്കോടിന്റെ ജന്മദിനാഘോഷണങ്ങളുടെ ഭാഗമായി നൽകുന്ന 2018  ലെ തത്വമസി പുരസ്കാരം എം പി വീരേന്ദ്രകുമാറിനും ,എം.എൻ കാരശ്ശേരിക്കും രതിദേവിക്കും ലഭിച്ചു.ഡബ്ബിങ് ആർട്ടിസ്റ് ശ്രീജ രവി ,ജയചന്ദ്രൻ മൊകേരി,അനിൽ കുര്യാത്തി എന്നിവർക്കും വിവിധ മേഖലകൾക്ക് നൽകിയ സംഭാവനകൾക്ക് അവാർഡ്  നൽകി ആദരിക്കുമെന്നു തത്വമസി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .മെയ് പതിമൂന്നിന് കോഴിക്കോട് മജെസ്റ്റിക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും.കെ.പി രാമനുണ്ണി ചെയർമാനും ,ഉമാദേവി വി.ജി,ജോയ് എബ്രഹാം,മണികണ്ഠൻ പോൽപ്പറമ്പ്,ടി ജി വിജയകുമാർ ,എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത് .
സാംസ്കാരിക രംഗങ്ങളിലെ മികച്ച നേതൃത്വം,ജനപക്ഷ പത്രപ്രവർത്തനം,സൗഹാർദ രാഷ്ട്രീയ നിലപാടുകൾ ,സോഷ്യലിസ്റ് ,എഴുത്തുകാരൻ,പാർലമെന്റേറിയൻ,എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജനതാദൾ നേതാവും ,രാജ്യസഭാംഗവും മാതൃഭൂമി മാജിജിങ് എഡിറ്ററുമായ എം.പി വീരേന്ദ്രകുമാർ ,അദ്ധ്യാപകൻ,പ്രഭാഷകൻ,മതേതരത്വ പുരോഗമനവാദ നിലപാടുകൾ എന്നീ നിലകളിൽ കേരളത്തിൻറെ ആദരവ് നേടിയ എം എൻ കാരശ്ശേരി ,പുരോഗമന നിലപാടുകളിലൂടെ ഇപ്പോഴും സാധാരണക്കാരന്റെ പക്ഷത്ത് നിൽക്കുകയും ,എഴുത്തിന്റെ രംഗത്തു നൂതനമായ രീതികൾ ആവിഷ്കരിക്കുകയും ചെയ്ത രതീദേവി ,ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ് ശ്രീജ രവി,മാലി ജയിലിലെ അനുഭവങ്ങൾ തക്കിജ്ജ എന്ന ആത്മകഥയുടെ ലോകത്തെ അറിയിച്ച അദ്ധ്യാപകൻ ജയചന്ദ്രൻ മൊകേരി,നവമാധ്യമങ്ങളിലൂടെ ശ്രദ്ദേയനായ കവി അനിൽ കുര്യാത്തി എന്നിവർക്കാണ് 2018  ലെ അവാർഡ് ലഭിച്ചിരിക്കുന്നത്.
അമേരിക്കൻ മലയാളികളുടെ അഭിമാനമായ രതീദേവിയുടെ “മഗ്ദലിന യുടെ(എന്റെയും)പെൺസുവിശേഷം”  എന്ന നോവലിനാണ് സുകുമാർ അഴിക്കോട് തത്വമസി സാഹിത്യപുരസ്കാരം ലഭിച്ചത് .ഈ നോവൽ ഭൂതകാലത്തിൽ നിന്നും ഖനനം ചെയ്ത യാഥാർഥ്യങ്ങൾ ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവൽ ആത്മീയതയുടെയും ,പ്രണയത്തിന്റെയും ,ഏകാന്തതയുടെയും പെൺ കരുത്തായി മാറിയ കൃതിയാണ് “മഗ്ദലിന യുടെ(എന്റെയും)പെൺസുവിശേഷം”.ഈ നോവൽ എഴുതാൻ രതി ദേവി പത്തു വര്ഷമാണ് ചിലവഴിച്ചത് .ഒരേ സമയം ഇംഗ്ലീഷിലും ,മലയാളത്തിലും പ്രസിദ്ധീകരിച്ച നോവൽ സ്പാനിഷ് ,ഫ്രഞ്ച്,തമിഴ് ഭാഷകളിൽ മൊഴിമാറ്റം നടത്തുന്നു .വേൾഡ് മലയാളി കൗൺസിൽ അവാർഡ്,സി എം എസ കോളേജ് സ്റ്റഡിസെന്റർ അവാർഡ്,ഇൻഡ്യാ പ്രസ് ക്ലബ് അവാർഡ് തുടങ്ങി നിറ്വദ്ധി അവാർഡുകൾ ഈ പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്.മലയാളത്തിലെ എക്കാലത്തെയും മികച്ച വാഗ്മികളിൽ ഒരാളായ സുകുമാർ ഴിക്കോട് മാഷിന്റെ പേരിൽ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം ലഭിച്ചതിൽ അളവറ്റ സന്തോഷം ഉണ്ടെന്നു രതീദേവി അറിയിച്ചു .