പാകിസ്താനില്‍ ഗര്‍ഭിണിയായ ഗായികയെ വെടിവച്ചു കൊന്നു

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഗര്‍ഭിണിയായ ഗായിക പരിപാടിക്കിടെ വെടിയേറ്റു മരിച്ചു.  സാമിന സിന്ധുവെന്ന ഗായികയാണ് വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി സിന്ധ് പ്രവിശ്യയായ ലര്‍ക്കാനയക്കടുത്താണ് സംഭവം നടന്നത്.

എഴുനേറ്റ് നിന്ന് പാടാത്തതിനാണ് ഇവരെ കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായതിനാല്‍ അധികസമയവും ഇരുന്നുകൊണ്ടാണ് ഗായിക പാടിയത്. ഇതാണ് അക്രമിയെ ചൊടിപ്പിച്ചത്.

വെടിയേറ്റ ഉടനെ സാമിന സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പാക് മനുഷ്യവാകാശ പ്രവര്‍ത്തകനായ കപില്‍ ദേവ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.