ഇന്ത്യക്ക് ഇരുപത്തൊന്നാം സ്വര്‍ണം; നേട്ടം പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സുവര്‍ണ ദിനം. നാല് സ്വര്‍ണമാണ് ഇന്ത്യ ഇന്ന് നേടിയത്. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെ ഇന്ത്യ നേടിയത് ഇരുപത്തൊം സ്വര്‍ണമാണ്. ഇടിക്കൂട്ടില്‍ രണ്ട് സ്്വര്‍ണം നേടിയ ഇന്ത്യ ഷൂട്ടിംഗിലും സ്വര്‍ണം നേടിയിരുന്നു.

ബോക്‌സിംഗില്‍ 48 കിലോ വിഭാഗത്തില്‍ മേരി കോമും, പുരുഷന്‍മാരുടെ 52 കിലോഗ്രാമില്‍ ഗൗരവ് സോളങ്കിയുമാണ് ഇടിക്കൂട്ടില്‍ നിന്നും ഇന്ത്യക്ക് തങ്കപ്പതക്കം സമ്മാനിച്ചത്. ഷൂട്ടിംഗില്‍ 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ സഞ്ജീവ് രാജ്പുടും സ്വര്‍ണം നേടി. 5 തവണ ലോക ചാമ്പ്യനായ മേരികോം നോര്‍ത്ത് അയര്‍ലാന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് നേട്ടം സ്വന്തമാക്കിയത്. അതേസമയം പുരുഷന്‍മാരുടെ 49 കിലോ വിഭാഗത്തില്‍ അമിത് പങ്കല്‍ വെള്ളി നേടി.