മത്സരാര്‍ത്ഥിയോടൊപ്പം ഡാന്‍സ് ചെയ്ത കാറ്റിപെറി മലര്‍ന്നടിച്ച് വീണു; ഗായികയുടെ നഗ്നതാ പ്രദര്‍ശനം മറച്ചത് പരിപാടിയുടെ എംബ്ലം കൊണ്ട്

അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി വിധി കര്‍ത്താവായെത്തുന്ന മ്യൂസിക് ഷോയാണ് അമേരിക്കന്‍ ഐഡോള്‍. പുതിയ ഗായകരെ കണ്ടെത്തുന്ന പരിപാടിയില്‍ നിരവധി അമളികളാണ് കാറ്റിപെറി ഒപ്പിക്കുന്നത്.

ഇത്തവണ മത്സരാര്‍ത്ഥിയോടൊപ്പം ഡാന്‍സ് ചെയ്ത് മലര്‍ന്നടിച്ച് വീണതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തുടയ്ക്ക് മുകളില്‍ മാത്രം ഇറക്കമുള്ള ഒരു ഡ്രസ്സുമിട്ടാണ് കാറ്റിപെറി ഇരുന്നും കറങ്ങിയും ഡാന്‍ ചെയ്തത്. ഹൈ ഹീല്‍ ചെരുപ്പിട്ട് കളിക്കുന്നതിനിടയ്ക്ക് ഗായിക വീണു. കാലുപൊക്കി വീണതോടെ നഗ്നതാ പ്രദര്‍ശനവും നടന്നു. എന്നാല്‍ ചാനലുകാര്‍ നടിയുടെ നഗ്നത മറയ്ക്കാന്‍ പരിപാടിയുടെ എംബ്ലം ആണ് ഉപയോഗിച്ചത്. പുറത്തുവിട്ട വീഡിയോകളില്‍ അത് കാണാം.

വീണുകിടക്കുന്ന കാറ്റിപെറിയെ പൊക്കിയെടുക്കാന്‍ മറ്റ് രണ്ട് പുരുഷ വിധികര്‍ത്താക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീണ്ടും കമഴ്ന്ന് വീഴുകയായിരുന്നു. അവസാനം മുട്ടുകുത്തി എണീക്കാന്‍ ഗായിക ശ്രമിച്ചു. അപ്പോഴും നഗ്നതാ പ്രദര്‍ശനം തുടര്‍ന്നു. നടിയുടെ തുറന്നുകാട്ടല്‍ കാണികള്‍ കാണാതിരിക്കാന്‍ ഒരു വിധികര്‍ത്താവ് നടിയുടെ പിന്നില്‍ തന്നെ നിന്നു. മറ്റൊരു വിധികര്‍ത്താവ് ഗായിക വാരിപ്പുണര്‍ന്ന് പൊക്കിയെടുത്തു. നടിയുടെ അവസ്ഥ കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

കൗമാരക്കാരനെ അയാളുടെ അനുവാദമില്ലാതെ ചുണ്ടില്‍ ചുംബിച്ചതും കാറ്റി പെറിയെ വിവാദത്തിലേക്ക് നയിച്ചിരുന്നു. ഷോയുടെ ഓഡിഷന്‍ നടക്കുമ്പോഴാണ് 19കാരനായ ബെഞ്ചമിന്‍ ഗ്ലേസിനെ കാറ്റി പെറി ചുംബിച്ചത്.

പരിപാടിയില്‍ മറ്റൊരു വിധി കര്‍ത്താവായ ലയണല്‍ റിച്ചി ബെഞ്ചമിനോട് ഇതുവരെ ആരെയെങ്കിലും ചുംബിച്ചുണ്ടോ എന്ന് ചോദിച്ചു. തനിക്ക് റിലേഷന്‍ഷിപ്പും ഗേള്‍ ഫ്രണ്ടും ഇല്ലെന്നും അതിനാല്‍ ഇതുവരെ ആരെയും ചുംബിച്ചിട്ടില്ലെന്നും ബെഞ്ചമിന്‍ മറുപടി നല്‍കി. ഇത് കേട്ട് കാറ്റി പറി ഇവിടെ വരൂ, എന്റെ കവിളത്ത് ചുംബിക്കു എന്ന് പറഞ്ഞു. മടിച്ചു നിന്ന ചെറുപ്പക്കാരനെ നിര്‍ബന്ധിച്ച് കവിളില്‍ ഉമ്മ വെപ്പിച്ചു.

ബെഞ്ചമിന്‍ രണ്ടാമത്തെ കവിളില്‍ ചുംബിക്കാന്‍ തുടങ്ങുമ്പോളാണ് കാറ്റി കൗമാരക്കാരന്റെ ചുണ്ടില്‍ ചുംബിക്കുന്നതും പിന്നീട് അത് ആഘോഷമാക്കിയതും.

തന്റെ അനുവാദമില്ലാതെയാണ് കാറ്റി തന്നെ ചുംബിച്ചതെന്നും അവര്‍ ചോദിച്ചിരുന്നെങ്കിലും താന്‍ ചുംബനം നിരസിച്ചേനെയെന്നുമാണ് ബെഞ്ചമിന്‍ പിന്നീട് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞിരുന്നു. എന്റെ ആദ്യ ചുംബനം സ്‌പെഷ്യല്‍ ആയിരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും ബെഞ്ചമിന്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ