ചക്ക ദോശ

പലരും
ഇതിനോടകം
ചക്ക പായസവും,
ചക്ക അടയും
ഒക്കെ പരീക്ഷിച്ച് കഴിഞ്ഞു കാണും.
എന്നാൽ
ചക്കയെ ആരും
ദോശയാക്കി കാണില്ല..
ഇതാ
ചക്ക കൊണ്ടുള്ള
കിടിലൻ ദോശ റസിപ്പി.

ചേരുവകൾ:

1. പച്ചരി – 1കപ്പ്
2. കുരു കളഞ്ഞു വൃത്തിയാക്കിയ ചക്കച്ചുളകൾ – 25-30 എണ്ണം
3. വെള്ളം – ആവശ്യത്തിന്
4. ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

പച്ചരി 3-4 മണിക്കൂർ കുതിർക്കുക.
ശേഷം പച്ചരിയും ചക്കച്ചുളകളും ആവശ്യത്തിന് വെള്ളം ചേർത്ത്
ദോശ മാവിന്റെ പരുവത്തിൽ നന്നായി അരച്ചെടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർക്കുക.

ഈ മാവ് പുളിപ്പിക്കേണ്ട ആവശ്യമില്ല.
അരച്ച ഉടനെ തന്നെ ദോശ ചുട്ടെടുക്കാം.