ബാലപീഡകര്‍ക്ക് വധശിക്ഷ; പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ബാലപീഡകര്‍ക്ക് വധശിക്ഷ. പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി.

കത്വ, ഉ​​​​ന്നാ​​​​വോ മാ​​​​ന​​​​ഭം​​​​ഗ​​​​ക്കേ​​​​സു​​​​ക​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​കാതി​​​​ക്ര​​​​മം ത​​​​ട​​​​യ​​​​ൽ നി​​​​യ​​​​മ​​​​മാ​​​​യ പോസ്‌കോ​​​​യി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്താ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ തീരുമാനിച്ചത്. 12 വ​​​​യ​​​​സു വ​​​​രെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളെ മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു വ​​​​ധ​​​​ശി​​​​ക്ഷ ല​​​​ഭി​​​​ക്കുന്ന വിധമാണ് മാറ്റം. നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം പ​​​​ര​​​​മാ​​​​വ​​​​ധി ജീ​​​​വ​​​​പ​​​​ര്യ​​​​ന്തവും കു​​​​റ​​​​ഞ്ഞ​​​ത് ഏ​​​​ഴു വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​മാ​​​​ണ് ശി​​​​ക്ഷ.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കു മ​​​​ര​​​​ണ​​​​ശി​​​​ക്ഷ ന​​​​ല്കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ന്ന​​​​ലെ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ വ്യ​​​​ക്തി മ​​​​ര​​​​ണ​​​​പ്പെ​​​​ടു​​​​ക​​​​യോ ജീ​​​​വ​​​​ച്ഛ​​​​വ​​​​മാ​​​​കു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ പ്ര​​​​തി​​​​ക്കു വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സ് 2012 ഡി​​​​സം​​​​ബ​​​​റി​​​​ലെ നി​​​​ർ​​​​ഭ​​​​യ കേ​​​​സി​​​​നു​​​ ശേ​​​​ഷം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സ് ക്രി​​​​മി​​​​ന​​​​ൽ നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി എ​​​​ന്ന പേ​​​​രി​​​​ൽ നി​​​​യ​​​​മ​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്തു.