കോട്ടയം കലക്ട്രേറ്റിന് സമീപം വന്‍ തീപിടിത്തം; കെട്ടിടത്തിന്റെ ഒരു നില പൂര്‍ണമായും കത്തിനശിച്ചു

കോട്ടയം: കോട്ടയം കലക്ട്രേറ്റിന് സമീപം മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. മൂന്ന് മണിക്കൂറായി തീയണക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കെട്ടിടത്തിന്റെ ഒരു നില പൂര്‍ണമായും കത്തിനശിച്ചു.

കണ്ടത്തില്‍ റസിഡന്‍സി എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സിന്റെ ഏഴ് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ