മധ്യപ്രദേശില്‍ മൂന്ന് വയസുകാരിയെ അയല്‍വാസി ബലാത്സംഗത്തിന് ഇരയാക്കി

ഛത്താര്‍പൂര്‍: മധ്യപ്രദേശില്‍ മൂന്ന് വയസുകാരി ബലാത്സംഗത്തിന് ഇരയായി. ബുധനാഴ്ച രാത്രി ഛത്താര്‍പൂരിലായിരുന്നു സംഭവം. അയല്‍വാസിയാണ് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.കുട്ടിയുടെ വീട്ടിലെത്തിയെ പ്രതി കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.കുട്ടിയെ ഛത്താര്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.