ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് സുമേഷ്, സന്തോഷ്, ജിതിന്‍ രാജ് എന്നിവരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. പറവൂര്‍ കോടതിയുടേതാണ് നടപടി.

പത്തു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടിയ എസ്‌ഐ ദീപക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

ഇതിനിടെ വടക്കന്‍ പറവൂര്‍ മുന്‍ മജിസ്‌ട്രേറ്റ് എം സ്മിതയ്‌ക്കെതിരെ ഹൈക്കോടതി അന്വേഷണം നടത്തും. ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ തിരിച്ചയച്ചെന്ന പൊലീസ് പരാതിയിലാണ് അന്വേഷണം. ആലുവ റൂറല്‍ എസ്പിയുടെ പരാതിയിലാണ് അന്വേഷണം.

മജിസ്‌ട്രേറ്റിന് വീഴ്ച്ച പറ്റിയോ എന്നാണ് അന്വേഷിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്കാണ് അന്വേഷണ ചുമതല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ