എസ്.ബി. അലുംമ്‌നിക്ക് പുതിയ നേതൃത്വവും, പ്രതിഭാ പുരസ്കാര വിതരണവും

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒപ്പം 2017-ലെ ഹൈസ്കൂള്‍ പ്രതിഭാ പുരസ്കാര വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഏപ്രില്‍ 21-ന് ഡസ്‌പ്ലെയിന്‍സിലുള്ള ഇമ്പീരിയല്‍ ട്രാവല്‍സ് ഹാളിലാണ് സമ്മേളനം നടന്നത്.
ആല്‍വീന ജോസഫും, എമിലി ഷിജോയും പ്രാര്‍ത്ഥനാഗാനം ആലപിച്ചുകൊണ്ട് സമ്മേളനം ആരംഭിച്ചു. ഷാജി കൈലാത്ത് സ്വാഗതവും, ഷിബു അഗസ്റ്റിന്‍ അധ്യക്ഷ പ്രസംഗവും, ഡോ. ജയിംസ് മാത്യു മുഖ്യ പ്രഭാഷണവും നടത്തി. റോസ് ഉറുമ്പാക്കല്‍ ഗാനം ആലപിച്ചു. ഗുഡ്‌വിന്‍ ഫ്രാന്‍സീസ് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു. റെറ്റി കൊല്ലാപുരം വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജോണ്‍ നടയ്ക്കപ്പാടം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സണ്ണി വള്ളിക്കളം നന്ദി പറഞ്ഞു. ജെന്നിഫര്‍ ജയിംസ് അവതാരകയായിരുന്നു. തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് ജയിംസ് ഓലിക്കരയും, ജിജി മാടപ്പാട്ടും, ബിജി കൊല്ലാപുരവുമാണ്.
മുഖ്യാതിഥിയായിരുന്ന ഡോ. ജയിംസ് മാത്യു തന്റെ മുഖ്യ പ്രഭാഷണത്തില്‍ അറിവിനൊപ്പം ചെയ്യേണ്ടതും ചെയ്യരുതാത്തതും ഏതൊക്കെയെന്ന തിരിച്ചറിവുകൂടി നേടുമ്പോഴാണ് വിദ്യാഭ്യാസത്തിനു അര്‍ത്ഥമുണ്ടാകുന്നതെന്നും അതല്ലാതെ നേടുന്ന വിദ്യ അറിവിന്റെ തലത്തില്‍ മാത്രം ഒതുങ്ങുന്നു എന്നും പറഞ്ഞു.
അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള സംഘടനയുടെ ഭാരവാഹികളായി താഴെപ്പറയുന്നവരെ യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് സമിതി:
രക്ഷാധികാരി: റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍
പ്രസിഡന്റ്: ഷാജി കൈലാത്ത്, വൈസ് പ്രസിഡന്റുമാര്‍: ആന്റണി ഫ്രാന്‍സീസ് ആന്‍ഡ് ജോളി കുഞ്ചെറിയ. സെക്രട്ടറി: ഷീബാ ഫ്രാന്‍സീസ്, ട്രഷറര്‍: ജോണ്‍ നടയ്ക്കപ്പാടം, ജോ. സെക്രട്ടറി: റോയിച്ചന്‍ വിലയവീട്, ജോ. ട്രഷറര്‍: സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍.
സമിതി അംഗങ്ങള്‍:
ബിജി കൊല്ലാപുരം, ചെറിയാന്‍ മാടപ്പാട്ട്, ഷിബു അഗസ്റ്റിന്‍, ജോഷി വള്ളിക്കളം, ജയിംസ് ഓലിക്കര, സണ്ണി വള്ളിക്കളം, ബോബന്‍ കളത്തില്‍.
ഉപദേശകസമിതി:
ജോസഫ് നെല്ലുവേലില്‍, ലൈജോ ജോസഫ്, പ്രൊഫ. കെ.എസ്. ആന്റണി, കുഞ്ഞുമോന്‍ ഇല്ലിക്കല്‍, ജോസ് ചേന്നിക്കര.
സമ്മേളന മധ്യേ സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന അംഗങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള 2017-ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാര വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
ഇത്തരം ഉയരങ്ങള്‍ കീഴടക്കുന്നതിന് കുട്ടികള്‍ക്ക് പ്രേരകവും ത്വരകളുമായി നില്‍ക്കുന്നത് മാതാപിതാക്കള്‍ക്ക് മക്കളോടുള്ള വലിയ സമര്‍പ്പണവും മക്കള്‍ക്ക് മാതാപിതാക്കളോടുള്ള പ്രതിബദ്ധതയുമാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് അസംപ്ഷന്‍ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഷീബാ ഫ്രാന്‍സീസും, ജോളി കുഞ്ചെറിയയും പുരസ്കാര ജേതാക്കളെ സദസിന് പരിചയപ്പെടുത്തിക്കൊണ്ട് പ്രഖ്യാപനം നടത്തി.
മാത്യു വാച്ചാപറമ്പില്‍ സ്മാരക പുരസ്കാരത്തിന് ആന്‍ മേരി ഉറുമ്പാക്കല്‍ അര്‍ഹയായപ്പോള്‍, ടിം ജോസഫും, ഷോണ്‍ വെട്ടിക്കാട്ടും റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സ്മാരക പുരസ്കാരത്തിന് അര്‍ഹരായി. ഈ പുരസ്കാരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന വാച്ചാപറമ്പില്‍ കുടുംബത്തിന് സംഘടനയുടെ പേരില്‍ ഭാരവാഹികള്‍ തദവസരത്തില്‍ നന്ദി പറഞ്ഞു.
ആന്‍ മേരി ഉറുമ്പാക്കലും ടിം ജോസഫും ഷോണ്‍ വെട്ടിക്കാട്ടും യഥാക്രമം ഡോ. ജയിംസ് മാത്യു, ഡോ. ഫിലിപ്പ് വെട്ടിക്കാട്ട്, ജോസഫ് നെല്ലുവേലി എന്നീ വിശിഷ്ടാതിഥികളില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ഷിബു അഗസ്റ്റിന്‍, ജോണ്‍ നടയ്ക്കാപ്പാടം, ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ബിജി കൊല്ലാപുരം, ജിജി മാടപ്പാട്ട്, റെറ്റി കൊല്ലാപുരം, ആന്റണി ഫ്രാന്‍സീസ്, ജോഷി വള്ളിക്കളം, ആന്റണി പന്തംപ്ലാക്കല്‍, സണ്ണി വള്ളിക്കളം, ജോജോ വെങ്ങാന്തറ, ഷീബാ ഫ്രാന്‍സീസ്, ജോളി കുഞ്ചെറിയ, ബോബന്‍ കളത്തില്‍, ലൈജോ ഒളശ്ശ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനത്തിനു വേദിയൊരുക്കി തന്ന ഇമ്പീരിയല്‍ ട്രാവല്‍സ് മാനേജ്‌മെന്റിനു സംഘടനയുടെ പേരില്‍ ഭാരവാഹികള്‍ നന്ദി പറഞ്ഞു. വൈകിട്ട് 9.30-നു ഡിന്നറോടെ യോഗം പര്യവസാനിച്ചു. ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.