ഫൊക്കാനാ വാഷിങ്ങ്ടണ്‍ ഡി സി ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഫൊക്കാനാ വാഷിങ്ങ്ടണ്‍ ഡി സി ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി സരൂപ മോഹന്‍ (ചെയര്‍പെര്‍സണ്‍) പാര്‍വതിപ്രവീണ്‍ (സെക്രട്ടറി), മഞ്ജു ഭാസ്കര്‍ (ട്രഷറര്‍) , ശാന്ധന അരുണ്‍ മേനവന്‍ (വൈസ് പ്രസിഡന്റ് ) മജുഷ ഗിരീഷ് (ജോയിന്റ് സെക്രട്ടറി), മേരി ബെന്‍ (ജോയിന്റ് ട്രഷറര്‍)കലാ ഷാഹി (പി.ആര്‍ .ഒ ) തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്ണ്ടസണ്‍ ലീലാ മാരേട്ട് അറിയിച്ചു.

അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക് പരസ്പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു സംഘടന. തമ്മില്‍ തല്ലാനും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്താനും നാം എന്തിനു സംഘടന പ്രവര്‍ത്തനം നടത്തണം? സംഘടനയെ ഒന്നിച്ചു കൊണ്ട്ണ്ടപോകുവാന്‍ കഴിവില്ലാത്തവര്‍ ആണ് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി സംഘടനകളെ തകര്‍ക്കുന്നതെന്ന് വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്ണ്ടസണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു . നമുക്ക് സ്‌നേഹം ഉള്ളവരും ഇല്ലാത്തവരും സംഘടനകളില്‍ കാണും, പക്ഷേ എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകുക എന്നതാണ് സംഘടന പ്രവര്‍ത്തനം.

അമേരിക്കന്‍ സമൂഹത്തില്‍ പലപ്പോഴും വനിതകള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള ആദരവ് ലഭിച്ചിട്ടില്ല. അത് നേടിയെടുക്കുക എന്നത് ശ്രമകരമായ കാര്യവുമാണ്. യുവതികള്‍ക്ക് അമേരിക്കന്‍ സാംസ്ണ്ടകാരിക മുഖ്യധാരയിലേക്ക് വരുവാന്‍ അവസരം ഒരുക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം . കഴിവുള്ള ആളുകളെ ഏതു കാലത്തായാലും അംഗീകരിക്കപ്പെടണം, അതിന് സ്ത്രിയെന്നോ, പുരുഷന്‍ എന്നോ വ്യതാസം പാടില്ല.

ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്ണ്ടകാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു ലീലാ മാരേട്ട് അറിയിച്ചു. അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്. എന്തായാലും സംഘടന ഓരോ വര്‍ഷവും കൂടുതല്‍ വളരുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ നേതൃത്വം പുതിയ തലത്തിലേക്ക് സംഘടനയെ എത്തിക്കും എന്നകാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

പുതിയതായി തെരഞ്ഞടുത്ത സരൂപ മോഹന്‍, പാര്‍വതിപ്രവീണ്‍ , മഞ്ജു ഭാസ്കര്‍ , സന്താന അരുണ്‍ മേനവന്‍ ,മജുഷ ഗിരീഷ് , മേരി ബെന്‍, കലാ ഷാഹി തുടങ്ങിവര്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായി ലീലാ മാരേട്ട് അറിയിച്ചു.