കുര്യന്‍ ഏബ്രഹാം നിര്യാതനായി

ഡാളസ്: മേപ്പാടം ആറ്റുമാലിയില്‍ പുത്തന്‍പുരക്കല്‍ കുര്യന്‍ എബ്രഹാം(മുട്ടേല്‍ ജോയിസാര്‍(76) നിര്യാതനായി. മാവേലിക്കര കല്ലുമല മാര്‍ ബസ്സലിയോസ് ഐ.റ്റി.സി.യിലെ മുന്‍ അദ്ധ്യാപികനും, ദീര്‍ഘനാളുകളായി മാര്‍ത്തോമ്മ സഭയുടെ മണ്ടലാംഗവും ആയിരുന്നു.

മല്ലപ്പള്ളി ചിറ്റപ്പശ്ശേരില്‍ കുടുംബാംഗമായ കുഞ്ഞുമോള്‍ ആണ് ഭാര്യ. ഏകമകള്‍ ആനു ജോര്‍ജ്(ജിനു) ഡാളസിലെ സെന്റ് പോള്‍സ് മാര്‍ത്തോമ്മ ഇടവാംഗമാണ്. ചെങ്ങന്നൂര്‍ മുളക്കുഴ കാട്ടുനിലത്ത് ടോയ്(കറി ലീഫ് റെസ്റ്റോറന്റ് ഡാളസ്) മരുമകനും, ജോഹാന്‍, ബേസലേല്‍ എന്നിവര്‍ കൊച്ചുമക്കളും ആണ്.

സംസ്കാരം 28ന് ശനിയാഴ്ച മേപ്പാടം മാര്‍ത്തോമ്മപള്ളി സെമിത്തേരിയില്‍.കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോയ് 0479231 9467.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ