മദ്യം നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

കൊടുവള്ളി (കോഴിക്കോട്): മുപ്പത്തയഞ്ചുകാരിയായ വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി. കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പന്നൂരിലാണ് സംഭവം. അയല്‍വാസി ഉള്‍പ്പടെ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

കഴിഞ്ഞ ജനുവരി 30നാണ് പീഡനം നടന്നത്. വീട്ടമ്മ സംഭവം പുറത്തു പറഞ്ഞതോടെ കഴിഞ്ഞ ദിവസം കൊടുവള്ളി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് മാനസികമായി തകര്‍ന്ന യുവതി പിന്നീടാണ് വിവരം ഭര്‍ത്താവിനോട് പറഞ്ഞത്. തുടര്‍ന്നായിരുന്നു പരാതി.

നടപടിയെടുക്കുന്നതില്‍ പൊലിസ് വൈകിപ്പിച്ചതായി പരാതിയുണ്ട്. പരാതി ലഭിച്ച് ഒരുദിവസത്തിന് ശേഷമാണ് പൊലിസ് യുവതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു.
പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കാനാണ് കേസെടുക്കുന്നത് വൈകിപ്പിച്ചതെന്നും ആരോപണമുണ്ട്.