ഫാസിസത്തിനെതിരെയുള്ള സർക്കാരിന്റെ പോരാട്ടവും അശ്വതി ജ്വാലയ്ക്കുള്ള മുട്ടൻ പണിയും

റോയ് മാത്യു

ദുരൂഹമായ സാഹചര്യത്തിൽ കോവളത്ത് കൊല്ലപ്പെട്ട ലിത്വാനിയൻ യുവതി ലിഗയുടെ സഹോദരി ഇലീസയെ സഹായിക്കാനിറങ്ങിയ തിരുവനന്തപുരത്തെ സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയെ കള്ളക്കേസിൽ കുടുക്കാൻ സർക്കാർ ശ്രമം –
ലിഗയുടെ പേര് പറഞ്ഞ് 380000 രൂപ പിരിച്ച് എടുത്ത് തട്ടിപ്പ് നടത്തിയെന്ന് ഏതോ ഒരുത്തനെ കൊണ്ട് ഒരു പരാതി മേടിച്ച് പോലിസ് അന്വേഷണവും ആരംഭിച്ചു.
കഴിഞ്ഞ അഞ്ചാറ് വർഷമായി തിരുവനന്തപുരം നഗരത്തിലും മറ്റും അലഞ്ഞ് തിരിഞ്ഞു നടക്കുന്ന അഗതികളെയും അശരണരേയും കണ്ടെത്തി അവരെ സഹായിക്കുകയും പുനഃരധിവസിപ്പിക്കുകയും ചെയ്യുന്ന ജ്വാല എന്ന സംഘടനയുടെ സജീവ പ്രവർത്തകയാണ് അശ്വതി.

ലിഗയുടെ മരണത്തിന് ശേഷം താന്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല എന്ന തരത്തിലുള്ള ആരോപണം അശ്വതി ഉയര്‍ത്തിയിരുന്നു. അശ്വതിയും എലിസയും കുടി ഡി ജി പി ബെഹ്റയെ കാണാൻ ചെന്നപ്പോൾ അയാൾ ധാർഷ്ട്ര്യത്തോടെ പെരുമാറിയെന്ന് അശ്വതി ഫെയ്സ് ബുക്കിലും ചാനലുകളിലും പറഞ്ഞിരുന്നു.
അശ്വതിയുടെ ഈ ഇടപെടലോടെയാണ് പൊലിസ് അന്വേഷണം സജീവമാക്കിയത്.

അശ്വതി സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നുവെന്ന് പറഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് അശ്വതി പണം കൈപ്പറ്റിയെന്ന ആരോപണമുണ്ടായിരിക്കുന്നത്
ഏപ്രിൽ 24 ന് മാതൃഭൂമി ചാനലിന്റെ സൂപ്പർ പ്രൈം ടൈമിൽ പോലീസിന്റെ അനാസ്ഥയെ കുറിച്ചും മുഖ്യമന്ത്രി കാണാൻ വിസമ്മതിച്ചതിനെക്കുറിച്ചും തുറന്നടിച്ചിരുന്നു.
എങ്കിലവളെ ഒരു പാഠം പഠിപ്പിക്കണമെന്ന് സംഘ പരിവാറിന്റെ ഫാസിസത്തിനെതിരെ പോരാടുന്ന സർക്കാർ വിചാരിച്ചാൽ അവരെ കുറ്റം പറയാനാവില്ലല്ലോ. അപ്രിയ സത്യം പറയുന്നവരുടെ വായിൽ പ്ലാസ്റ്ററൊട്ടിക്കുന്ന മഹത്തായ ഭരണമല്ലേ കേര ഇത്തിൽ നടക്കുന്നത്. നമുക്ക് മോദിയെ തെറി പറഞ്ഞ് രസിക്കാം.. അശ്വതി ഉയർത്തുന്ന ജ്വാലകളെ തല്ലിക്കെടുത്താം –