സിപിഐ ഇപ്പോള്‍ കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ; നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കനൈയ്യ കുമാര്‍

കൊല്ലം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായികനൈയ്യ കുമാര്‍. കോണ്‍ഗ്രസ് ബന്ധത്തിനല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. പാര്‍ട്ടി ശക്തിപ്പെട്ട് കോണ്‍ഗ്രസ് സിപിഐയെ തേടി വരണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഇപ്പോഴത്തെ നേതൃത്വം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ബന്ധത്തിൽ വ്യക്തത ഇല്ലാത്ത ദേശീയ നേതൃത്വം ഇപ്പോള്‍ ‘കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്നും കനൈയ്യ കുമാര്‍ പറഞ്ഞു.