ആ കോപ്പര്‍ ടി എവിടെ?

കൊച്ചി: കോപ്പര്‍ടി ഇട്ട, മലയാളത്തിലെ പ്രമുഖ ചേച്ചി നടി ആശുപത്രിയിലായി. ഒരാഴ്ചയോളം വിദേശത്തെ ആസ്പത്രിയില്‍ കിടന്ന നടി കഴിഞ്ഞയാഴ്ചയാണ് ചെന്നൈയിലെത്തിയത്. അവിടെ നിന്ന് കൊച്ചിയിലേക്ക് വന്നു. ഒരു സ്റ്റേജ്‌ഷോയുമായി ബന്ധപ്പെട്ടാണ് താരം യൂറോപ്പിലോക്ക് പറന്നത്. പോകുന്നതിന് ഏതാനും ദിവസം മുമ്പാണ് കോയമ്പത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ കോപ്പര്‍ടി ഇട്ടത്. അറിയപ്പെടുന്ന പലരും ഈ ആസ്പത്രിയെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് ആശ്രയിക്കുന്നത്. വിവരങ്ങള്‍ പുറത്ത് വരില്ല എന്നതാണ് കാര്യം. സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്ന നടി തമിഴ്‌നാട്ടില്‍ അത്ര പോപ്പുലറുമല്ല.
എന്നാല്‍ യൂറോപ്പിലെത്തിയ അന്ന് രാത്രി കനത്ത ബ്ലീഡിംഗ് വന്നതോടെ താരം ഹോസ്പിറ്റലില്‍ അഡ്മിറ്റായി.  പരിശോധന നടത്തിയപ്പോള്‍ ഇന്‍ഫെക്ഷനും ഉണ്ടെന്ന് മനസിലായി. ഇതോടെ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനായില്ല. സ്‌പോണ്‍സറും മറ്റും ചീത്തവിളിച്ചു. എന്നാല്‍ ആശുപത്രി വാസത്തിന് ശേഷം മൂന്നാല് പരിപാടികളില്‍ പങ്കെടുത്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടു. അതോടെ കാര്യങ്ങള്‍ വഷളാകുമെന്ന് പറഞ്ഞ് താരം റസ്റ്റെടുത്തു. നാല് വര്‍ഷം മുമ്പ് മലയാളത്തിലെ ഒരു പ്രശസ്ത നടിയുടെ വിവാഹ ബന്ധം തകര്‍ത്തതില്‍ കോപ്പര്‍ടിക്ക് പ്രധാന പങ്കുണ്ട്. വിവാഹ വീട്ടിലേക്ക് കോപ്പര്‍ടി ധരിച്ചാണ് താരം എത്തിയത്. പിന്നീടുണ്ടായ വിവാഹമോചന കേസിന്റെ വേളയില്‍ ഇക്കാര്യം ഭര്‍ത്താവ് കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രസവിക്കാത്ത സ്ത്രീകള്‍ സാധാരണ കോപ്പര്‍ ടി ഉപയോഗിയ്ക്കാത്തതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ചില നടിമാര്‍, പ്രത്യേകിച്ച് രണ്ടാംനിരക്കാരും പുതുമങ്ങളായി വരുന്നവരില്‍ ചിലരും കോപ്പര്‍ ടി. ഇടുന്നുണ്ട്.  പ്രധാനപ്പെട്ട ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ ഒന്നാണ് ഇത്. ടി ഷേപ്പിലെ ചെമ്പുലോഹം സ്ത്രീശരീരത്തില്‍ നിക്ഷേപിയ്ക്കുന്ന രീതിയാണിത്. ഇത് ബീജങ്ങള്‍ യൂട്രസിലേയ്ക്കു കടക്കുന്നതിനു മുന്‍പ് ഇവയെ നശിപ്പിയ്ക്കുന്നു. അഞ്ചു വര്‍ഷം വരെ ഒരു കോപ്പര്‍ ടി ഗര്‍ഭധാരണം തടയും. എന്നാല്‍ ഇതു വച്ച് ആദ്യത്തെ മാസമുറ കഴിഞ്ഞാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യം. ഇത് കൃത്യസ്ഥലത്തു തന്നെയാണോയെന്നുറപ്പു വരുത്താനാണിത്. ഒരു മാസം വരെ മറ്റു മുന്‍കരുതലുകളെടുക്കുന്നതും നന്നായിരിയ്ക്കും.
കോപ്പര്‍ടിയുടെ താഴ്ഭാഗത്തെ ത്രെഡ് ചിലപ്പോള്‍ സ്ത്രീകളുടെ യോനീഭാഗത്തേയ്ക്കിറങ്ങിക്കിടക്കാറുണ്ട്. ബുദ്ധിമുട്ടു സൃഷ്ടിയ്ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഇത് ഉള്‍ഭാഗത്തേയ്ക്കു തള്ളി വയ്ക്കാം. സാധാരണ ഗതിയില്‍ ഇതില്‍ സ്പര്‍ശിയ്ക്കാന്‍ കഴിയാറില്ല. പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ഗര്‍ഭാശയമുഖം കൂടുതല്‍ വികസിയ്ക്കുന്നതിനാല്‍ കോപ്പര്‍ ടി കടത്തി വയ്ക്കാന്‍ എളുപ്പമാണ്. എന്നാല്‍ പ്രസവിയ്ക്കാത്ത സ്ത്രീകളില്‍ ഗര്‍ഭാശയമോ ഗര്‍ഭാശയ മുഖമോ മുറിവേല്‍ക്കാന്‍ സാധ്യതയേറെയാണ്. ഇതായിരിക്കാം നമ്മുടെ നടിക്ക് സംഭവിച്ചതെന്ന് കരുതുന്നു.