ജിഎൻജി മിസിസ് കേരളം – ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യമത്സരം ഫാഷൻ കമ്പനിയായ ഗ്ലിറ്റ്‌സ് എൻ ഗ്ലാം കൊച്ചിയിൽ സംഘടിപ്പിച്ചു !

പി.ആർ.സുമേരൻ.

കൊച്ചി: കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച്, സൗന്ദര്യത്തിൻ്റെയും കൃപയുടെയും പ്രതിഭയുടെയും മാധുര്യം അടയാളപ്പെടുത്തുന്ന ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ 1ൻ്റെ ഗ്രാൻഡ് ഫിനാലെ കൊച്ചിയിലെ റാഡിസൺ ബ്ലൂവിൽ നടന്നു. മത്സരാർത്ഥികൾ അവരുടെ സമാനതകളില്ലാത്ത ചാരുതയും കഴിവും സ്വർണ്ണം വെള്ളി വിഭാഗങ്ങൾക്ക് കീഴിൽ പ്രകടിപ്പിച്ചു. സിൽവർ വിഭാഗത്തിൽ വൃന്ദ വിജയകുമാർ ജേതാവായപ്പോൾ അമിത ഏലിയാസ്, ഡോ. ശിൽപ ശശികുമാർ എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗോൾഡ് വിഭാഗത്തിൽ പ്രിയങ്ക കണ്ണൻ ജേതാവിൻ്റെ കിരീടവും, ജയലക്ഷ്മി ദിവാകരൻ, നസിമ കുഞ്ഞ് എന്നിവർ ഒന്നും രണ്ടും റണ്ണർഅപ്പ് കിരീടങ്ങളും സ്വന്തമാക്കി. അറുപത്തുരണ്ടുകാരിയായ പ്രൊഫസർ അനിത ശേഖറിന്റെ അസാധാരണമായ മനോഭാവവും സംഭാവനയും പരി​ഗണിച്ച് ജിഎൻജി മിസിസ് ഇൻസ്പിറേറ്റാ എന്ന പേരിൽ ഒരു പ്രത്യേക കിരീടവുംനൽകി.

ജിഎൻജി മിസിസ് കേരളത്തിൻ്റെ സ്ഥാപക ദീപ പ്രസന്ന, ദിവാ പേജൻ്റ്‌സിൻ്റെ സ്ഥാപകരായ അഞ്ജന മസ്‌കരേനസ്, കാൾ മസ്‌കരനാസ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങ് ദീപം തെളിച്ചുകൊണ്ടാണ് ആരംഭിച്ചത്. ജൂറി അംഗങ്ങളുടെ പാനലിന്റെ നേതൃത്വം അമര എസ് പല്ലവി (അഭിനേത്രി), അപേക്ഷ ദബ്രാൽ (മിസിസ് ഇന്ത്യ എംപ്രസ് ഓഫ് നേഷൻ 2023, മിസിസ് മധ്യപ്രദേശ് ജേതാവ് 2022) എന്നിവർ നിർവഹിച്ചു. ദിവാ മത്സരങ്ങളുടെ സ്ഥാപകൻ കാൾ മസ്‌കരേനാസും കൊച്ചി മുൻ ഡിവൈഎസ്പി അരിൻ ചന്ദ്ര ബോസും ഇവന്റ് സവിശേഷമാക്കി.

കേരളത്തിൻ്റെ സാംസ്കാരിക ധാർമികതയെ ഉൾക്കൊള്ളിക്കുന്ന വിധത്തിൽ മുരൾപ്രിയ ഹാൻ പെയ്ന്റിംഗ് ചെയ്ത അതിമനോഹരമായ സാരികളും സിൻഡ്രെബേ സ്കൂൾ ഓഫ് ഡിസൈനിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത അതിശയകരമായ ഗൗണുകളും ഷോ ഡയറക്ടറും നൃത്തസംവിധായകനുമായ ജൂഡ് ഫെലിക്‌സാണ് മുഴുവൻ ഷോകേസും സൂക്ഷ്മമായി കൊറിയോഗ്രാഫി ചെയ്തത്.

ജിഎൻജി മിസിസ് കേരള കോർ ടീമിൻ്റെ ഔദ്യോഗിക മേക്കപ്പ് പാർട്ണറായി താനു ചുമതലയേറ്റു. സബിത സവാരിയയും ലാക്മെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും സൗന്ദര്യത്തിന്റെ അവസാന മിനുക്കുപണികൾ ചേർത്തുകൊണ്ട് മത്സരാർത്ഥികളുടെ ഔദ്യോഗിക മേക്കപ്പ് പാർട്ണർമാരായി പ്രവർത്തിച്ചു.

കാൾ മസ്‌കറേനസ്, അനാജന മസ്‌കരേനസ്, അപേക്ഷ ദബ്രാൽ, സിസിലിയ സന്യാൽ (ഇമേജ് കോച്ചും മിസിസ് ഇന്ത്യ ദി എംപ്രസ് ഓഫ് ദ നേഷൻ 2021 വിജയി) എന്നിവരുൾപ്പെടെയുള്ള വ്യവസായ പ്രമുഖരുടെ മാർഗ നിർദേശപ്രകാരം നാല് ദിവസത്തെ തീവ്രമായ ഗ്രൂമിങ്ങിലൂടെയാണ് ഗ്രാൻഡ് ഫിനാലെക്ക് മത്സരാർഥികൾ തയ്യാറാക്കിയത്.