കുഞ്ഞാലിമരയ്ക്കാര്‍ പ്രൊജക്ടില്‍ മോഹന്‍ലാലും പ്രിയദര്‍ശനും മമ്മുട്ടിയും ഒന്നിക്കുന്നു

കുഞ്ഞാലിമരയ്ക്കാര്‍ പ്രൊജക്ടില്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നു. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്‍. തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറും കുഞ്ഞാലിമരയ്ക്കാറില്‍ അഭിനിയിക്കുന്നു. മലയാളത്തിലെ ബിഗ് ബഡ്ജറ്റ് സിനിമയായിരിക്കും കുഞ്ഞാലിമരയ്ക്കാര്‍.
കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്‍ വളരെ രസകരമായ കഥയാണ്.എതിര്‍ക്കുന്നവരെ കൊല്ലുകയും തൂക്കികൊല്ലുകയും ചെയ്യുന്ന കഥാപാത്രമാണ്. സാധാരണ സിനിമകള്‍ സമുദ്രത്തില്‍ കഥ നടക്കാറില്ല. പക്ഷേ ഈ സിനിമയില്‍ സമുദ്രത്തിലാണ് നടക്കുന്നത്.

എന്താണെന്നും എങ്ങനെയാണെന്നും അറിയില്ല. മറ്റു ഭാഷകളെ അപേക്ഷിച്ച് നമ്മുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തണം.പ്രേക്ഷകര്‍ പ്രദീക്ഷിക്കുന്നതും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രമായിരിക്കുമെന്നുമാണ്. അങ്ങനെയൊരു ചിത്രം പ്ലാന്‍ ചെയ്യാനാണ് താല്പര്യമെന്നും പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു. കുഞ്ഞാലിമരയ്ക്കാറില്‍ മമ്മുട്ടിയുടെയും സന്തോഷ് ശിവന്റെയും സാന്നിധ്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു