ലാലു പ്രസാദ് യാദവിനെ കാണാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കാണാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എത്തി.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 23 മുതല്‍ റാഞ്ചി ബിര്‍സ മുണ്ട ജയിലിലാണ് ലാലു. മാര്‍ച്ച് 16നാണ് അസുഖബാധിതനായതിനെ തുടര്‍ന്ന് ലാലുവിനെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയത്. പിന്നീട് ഇവിടെ നിന്ന് എയിംസിലേക്കും മാറ്റി.