മുഖ്യമന്ത്രി വരാപ്പുഴ ശ്രിജീത്തിന്റെ വീട് സന്ദര്‍ശിക്കാത്തതിനെ അനുകൂലിച്ച് കോടിയേരി

മുഖ്യമന്ത്രി വരാപ്പുഴയില്‍ ശ്രിജീത്തിന്റെ വീട് സന്ദര്‍ശിക്കാത്തതിനെ അനുകൂലിച്ച് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്ക് എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനാകില്ലെന്നും മുഖ്യമന്ത്രിയുടെ യാത്രാ വഴി തീരുമാനിക്കുന്നത് മറ്റ് സംവിധാനങ്ങളാണെന്നും കോടിയേരി പറഞ്ഞു. വരാപ്പുഴയിലെ രാഷ്ട്രീയ വിശദീകരണയോഗത്തെ പ്രത്യേകമായി കാണേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എറണാകുളത്തുണ്ടായിരുന്നെങ്കിലും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ഇതില്‍ ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. കോടിയേരി പൊതുയോഗത്തില്‍ പങ്കെടുക്കുമെങ്കിലും ശ്രീജിത്തിന്റെ വീട്ടിലെത്തുമോ എന്നതില്‍ വ്യക്തതയില്ല. സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ്, എസ് ശര്‍മ എംഎല്‍എ തുടങ്ങിയവരും വരാപ്പുഴ ടൗണില്‍ വൈകീട്ട് ആറിന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ