പ്രധാനമന്ത്രിക്കെതിരെ വധഭീഷണി: കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ വാട്‌സാപ്പ് വഴി ആഹ്വാനം നടത്തിയ പതിനേഴുകാരന്‍ അറസ്റ്റില്‍. കോഴിക്കോട് പെരുമണ്ണ സ്വദേശിയാണ് മലപ്പുറം പോത്തുകല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം നരേന്ദ്രമോദിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1998ല്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് റഫീഖ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എട്ടു മിനിട്ടോളം ഫോണിലൂടെ നടത്തിയ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഞങ്ങള്‍ മോദിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. 1998ല്‍ അദ്വാനി (ഈ സമയം ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ആയിരുന്നു) നഗരത്തില്‍ വന്ന സമയത്തും ഞങ്ങളാണ് ബോംബ് വച്ചത്.’ ഇങ്ങനെ പോകുന്നു സംഭാഷണം. 100ഓളം വാഹനങ്ങള്‍ താന്‍ നശിപ്പിച്ചിട്ടുണ്ടെന്നും നിരവധി കേസുകള്‍ തനിക്കെതിരെ ഉണ്ടെന്നും മറു വശത്തിരിക്കുന്ന വ്യക്തിയും പറയുന്നുണ്ട്.