മൂന്നാം വിജയത്തിനൊരുങ്ങി കണ്ണന്‍ താമരക്കുളവും ഉണ്ണി മുകുന്ദനും

ആടുപുലിയാട്ടം,അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളവും മാസ്റ്റര്‍ പീസ്, ബഗമതി, ഇര എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഉണ്ണി മുകുന്ദനും ഒരുമിക്കുന്ന ചാണക്യതന്ത്രം മെയ് 3ന് തിയേറ്ററുകളിലെത്തും. തികച്ചും റൊമാന്റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഉണ്ണിയെ കൂടാതെ അനൂപ് മേനോന്‍, ശിവദ, ശ്രുതി രാമചന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

അര്‍ജുന്‍ റാം മോഹന്‍ എന്ന ക്രിമിനോളജിസ്റ്റിനെ കൂടാതെ ഉണ്ണിയുടെ നാലു ഗെറ്റപ്പിലാണ് ഉണ്ണി എത്തുന്നത്. മിറക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌