ധന്‍ബാദില്‍ അഞ്ച് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി പിടിയിലായി. പ്രദേശത്തെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പ്രതി ഡബ്ലു പെണ്‍കുട്ടിയെ കൊണ്ടുപോയതാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പിന്നീട് പ്രതി തിരികെ വീട്ടിലെത്തി കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയോ എന്ന് ചോദിച്ചു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ഡബ്ലുവിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. സമീപപ്രദേശത്ത് നിന്ന് തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.