ഷിനു ജോസഫ് ഫോമ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചു

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, ഫോമയുടെ 201820 കാലയളവിലേക്കുള്ള ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി, നാമനിര്‍ദ്ദേശക പത്രിക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അനിയന്‍ ജോര്‍ജ് മുമ്പാകെ സമര്‍പ്പിച്ചു. ഷിനുവിനു വേണ്ടിയുള്ള നോമിനേഷന്‍ ഫീസ്, എംപയര്‍ റീജന്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ കൈമാറി.

നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പണത്തിന് ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജനെ പ്രതിനിധീകരിച്ച് ഫോമാ നേതാക്കളായ ദിലീപ് വര്‍ഗീസ്, കാന്‍ജ് പ്രസിഡന്റ് ജയിംസ് ജോര്‍ജ്, ജോ.ട്രഷറര്‍ ബൈജു, ഫോമാ ന്യൂ ഇംഗ്ലണ്ട് റീജണില്‍ നിന്നും ‘മാസ്‌കോന്‍’ പ്രസിഡന്റ് വില്‍സന്‍ പൊട്ടക്കല്‍, ന്യൂജനന്‍ ടിപ.പി., ഉണ്ണി തോയക്കാട്, എംപയര്‍ റീജനില്‍ നിന്ന് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ സോമന്‍ എന്‍.കെ., ബെന്‍ കൊച്ചീക്കാരന്‍, വിജയന്‍ കുറുപ്പ്, തോമസ് മാത്യു തുടങ്ങി ഒട്ടനവധി നേതാക്കള്‍ സന്നിഹിതരായിരുന്നു.

ഫോമയുടെ നിലവിലുള്ള വളര്‍ച്ചയും, കെട്ടുറപ്പും, സാമ്പത്തിക സുതാര്യതയും നിലനിര്‍ത്തുന്നതിനും, കൂടുതല്‍ ഉയര്‍ച്ചയിലേക്ക് സംഘടനയെ നയിക്കുന്നതിനും ഷിനു ജോസഫ് ട്രഷറര്‍ ആയി വിജയിക്കേണ്ടത് അനിവാര്യമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പൊതുരംഗത്ത് മാന്യതയും, സത്യസന്ധതയും, ആത്മാര്‍ത്ഥതയും നാളിതുവരെ പരിപാലിച്ചു വരുന്ന ഷിനുവിനെപ്പോലുള്ള ചെറുപ്പക്കാരുടെ വിജയം ഉറപ്പാക്കേണ്ടത്, ഫോമയെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമാണെന്നും വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പിന്നിട്ട പാതയിലെ പ്രവര്‍ത്തന ക്ഷമതയും, സത്യന്ധതയുമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് ഷിനു ജോസഫ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ‘വാക്കിനെക്കാള്‍ പ്രവൃത്തിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്.’ ഏറ്റെടുക്കുന്ന ദൗത്യം വിജയിപ്പിക്കുന്നതിന് എത്ര കഠിന പ്രയത്‌നവും നടത്താനും ഞാന്‍ തയ്യാറാണെന്ന് ഷിനു വ്യക്തമാക്കി. ‘ഞാന്‍ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം സംഘടനയോട് നൂറു ശതമാനം കൂറു പുലര്‍ത്തുകയും എല്ലാവരേയും സമത്വഭാവനയോടെ കാണുകയും സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് വാക്കു തരുന്നു.’ എല്ലാ പ്രതിനിധികളും വോട്ടു നല്‍കി തന്നെ വിജയിപ്പിക്കണമെന്ന്, നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പണത്തിനു ശേഷം ഷിനു അഭ്യര്‍ത്ഥിച്ചു.

Picture2

Picture3

Picture