വരാപ്പുഴ കസ്റ്റഡി മരണം: കൂടുതല്‍ പൊലീസുകാര്‍ പ്രതികളാകും

വരാപ്പുഴ: ശ്രീജിത്തിന്റെ മരണത്തില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതികളാകും. വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാരാണ് പ്രതികളാകുക. മര്‍ദ്ദനം കണ്ടുനിന്നവരും ജിഡി ചുമതലയില്‍ ഉണ്ടായിരുന്നവരും പ്രതികളാകും. കൊലക്കുറ്റം ഒഴികെയുള്ള വകുപ്പുകളാകും ഇവര്‍ക്കെതിരെ ചുമത്തുക. ശ്രീജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ച സാഹചര്യത്തിലാണ് നടപടി. അറസ്റ്റ് വിവരം പൊലീസുകാര്‍ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ