യേശുദാസിനും ജയരാജനുമെതിരെ ഭാഗ്യലക്ഷ്മി; എല്ലാ പ്രതിഷേധത്തിലും ചതിയും വഞ്ചനയും ഉണ്ടാകും

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാരദാന ചടങ്ങ് സംബന്ധിച്ച് പ്രതിഷേധം ശക്തമാകുമ്പോള്‍ യേശുദാസും ജയരാജും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനു താല്പര്യമില്ലെന്നും വിവേചനത്തില്‍ പ്രതിഷേധിച്ചാണ് നിവേദനത്തില്‍ ഒപ്പുവച്ചതെന്നും നിവേദനം നല്കിയതിനെ പിന്തുണയ്ക്കുന്നുവെന്നും യേശുദാസ് വ്യക്തമാക്കിയിരുന്നു. അതേ സമയം ഫഹദ് ഫാസില്‍, പാര്‍വതി എന്നിവരുള്‍പ്പെടെ എഴുപതിലധികം ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കും.

യേശുദാസിന്റെയും ജയരാജിന്റെയും നിലപാടിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി രംഗത്തെത്തി. എല്ലാ പ്രതിഷേധത്തിലും ചതിയും വഞ്ചനയും ഉണ്ടാകുമെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. നാളത്തെ തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. എന്തുകൊണ്ട് രാഷ്ട്രപതി അവാര്‍ഡ് നല്‍കാന്‍ വിസമ്മതിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അവാര്‍ഡ് തുക തിരികെ നല്‍കാന്‍ ജേതാക്കള്‍ ആലോചിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.