ആര്‍എസ്എസ് അടക്കമുള്ള മതതീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് ആവര്‍ത്തിച്ച് കോടിയേരി

ആര്‍എസ്എസ് അടക്കമുള്ള മതതീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ വോട്ട് വാങ്ങി ചെങ്ങന്നൂരില്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ മുമ്പ് പറഞ്ഞത്. എന്നാല്‍ കോടിയേരിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന് പറഞ്ഞ കാനം കേരള കോണ്‍ഗ്രസ് എമ്മിന്റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞിരുന്നു.

ആശ്രിത നിയമനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി.സതീശന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കോടിയേരി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ