ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുമാലാഖ മറിയം അമീറയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍

ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുമാലാഖ മറിയം അമീറയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍. മകള്‍ക്ക് ആശംസകളുമായി ദുല്‍ഖര്‍ തന്നെയാണ് ആദ്യമെത്തിയത്. നിനക്ക് ഒരു വയസായി എന്നു തങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് താരം ഫെയ്‌സ്ബുക്കിലെഴുതി. മകളുടെ കൈപിടിച്ച് ദുല്‍ഖറും ഭാര്യയും നില്‍ക്കുന്ന ചിത്രവും താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

‘ഞങ്ങളുടെ ജീവിതത്തിന്റെ സ്‌നേഹത്തിന് ആദ്യ ജന്മദിനത്തിന്റെ മംഗളങ്ങള്‍ നേരുന്നു. നിനക്ക് ഒരു വയസായിയെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. നീ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. നീ ഞങ്ങളുടെ ജീവിതവും വീടും സ്‌നേഹവും സന്തോഷവും കൊണ്ട് നിറയ്ക്കുകയമാണ്. ദുല്‍ഖര്‍ കുറിച്ചു.

അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ അമാലുവിനൊപ്പം മറിയവും എത്തിയിരുന്നു.

കുഞ്ഞിക്കയോടൊപ്പം പാട്ടിന് മറയവും ഡാന്‍സ് ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ