കെഎസ്ആര്‍ടിസിയില്‍ നിന്ന് 141 ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് 141 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സ്ഥിരനിയമനം ലഭിച്ചവരെയാണ് പിരിച്ചുവിട്ടത്.

കണ്ടക്ടര്‍, െ്രെഡവര്‍, മെക്കാനിക്ക് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചുവിട്ടത്. അനര്‍ഹമായി നിയമനം ലഭിച്ചവര്‍ക്കെതിരെയാണ് നടപടിയെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.