സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ടു ദിവസം നിര്‍ണായകമെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. കടലില്‍പോകുന്നവര്‍ ജാഗ്രത പാലിക്കണം. കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്.

ഉത്തരേന്ത്യയില്‍ മഴയും പൊടിക്കാറ്റും ശക്തമായതോടെയാണ് ജാഗ്രതാ നിര്‍ദേശം. എട്ടാം തിയതി വരെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുമെന്നും കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തിലെ അന്തരീക്ഷത്തില്‍ പൊടിക്കാറ്റിന് സാധ്യതയില്ലെങ്കിലും ശക്തമായ ഇടിമിന്നലോട് കൂടി മഴ പെയ്യും.

കേരളത്തില്‍ നിന്ന് മാറി ലക്ഷദീപിന് സമീപം കടലില്‍ ചുഴലിക്കാറ്റിനുള്ള സാധ്യതയുമുണ്ട്. ഇത് വടക്കന്‍ കര്‍ണ്ണാടകയേയും ബാധിച്ചേക്കാമെന്നും അറിയിപ്പില്‍ പറയുന്നു.