ഒട്ടേറെ പ്രവര്‍ത്തകര്‍ ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്, അതിനാല്‍ അവരുടെ വോട്ട് വേണ്ട: കോടിയേരി

തിരുവനന്തപുരം: സി.പി.എമ്മിന് ആര്‍.എസ്.എസുകാരുടെ വോട്ട് വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാനത്തിന്റെ പ്രസ്താവനയെ തള്ളിയാണ് കോടിയേരി രംഗത്തെത്തിയത്. ഒട്ടേറെ സി.പി.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനാല്‍ അവരുടെ വോട്ട് ആവശ്യമില്ല. സി.പി.എമ്മും സി.പിഐയും രണ്ട് കക്ഷികളാണ്. അതിനാല്‍ രണ്ടഭിപ്രായം ഉണ്ടാകുന്നതില്‍ പ്രശ്‌നങ്ങളില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആരുടെ വോട്ടിനോടും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്നും ആര്‍.എസ്.എസിന്റെ വോട്ട് സ്വീകരിക്കാമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ആര്‍.എസ്.എസുകാരുടെ വോട്ട് വേണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു കാനത്തിന്റെ മറുപടി.