വൈശാലിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ വരുന്നുണ്ട്; മറ്റെല്ലാ ട്രെയിനുകളും നിര്‍ത്തിയിടണം; റെയില്‍വേ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബിജെപി എംപി

ലക്‌നോ: പാര്‍ട്ടി അധ്യക്ഷന്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ കടന്നുപോകാന്‍ മറ്റെല്ലാ ട്രെയിനുകളും നിര്‍ത്തിയിടണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ബിജെപി എംപിയുടെ ഭീഷണി. അലിഗഡിലെ ബിജെപി എംപി സതിഷ് ഗൗതം ആണ് 10 മിനിറ്റിനുളളില്‍ താന്‍ നില്‍ക്കുന്ന സ്റ്റേഷനില്‍ പാര്‍ട്ടി അധ്യക്ഷനെ എത്തിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.

ഫോണിലൂടെയായിരുന്നു എംപിയുടെ ഭീഷണി. ”വൈശാലി എക്‌സ്പ്രസ് 10 മിനിറ്റിനുള്ളില്‍ ഇവിടെയെത്തണം. രാജധാനി നിര്‍ത്തിയിടൂ, വൈശാലിയെ കടത്തിവിടൂ, പാര്‍ട്ടി അധ്യക്ഷന്‍ വൈശാലി എക്‌സ്പ്രസില്‍ വരുന്നുണ്ട്. 10 മിനിറ്റിനുള്ളില്‍ ട്രെയിന്‍ സ്റ്റേഷനിലെത്തണം”- സതീഷ് ഗൗതം ആവശ്യപ്പെട്ടു. സംഭാഷണത്തിന്റെ വീഡിയോ വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ