ബലാത്സംഗശ്രമത്തിനിടെ വിധവയുടെ മൂക്ക് യുവാവ് കടിച്ചുതിന്നു

ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്ത വിധവയുടെ മൂക്ക് യുവാവ് കടിച്ചുതിന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഭോജിപുരയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ സ്ത്രീ എസ്പിക്ക് പരാതി നല്‍കി. പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.