ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ഡി.വിജയകുമാറും രാജീവ് പള്ളത്തും പത്രിക സമര്‍പ്പിച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വിജയകുമാര്‍ പ്രസിഡന്റായ ഗ്രാമീണ കാര്‍ഷിക വികസന ബാങ്ക് ഭരണ സമിതി അംഗങ്ങളാണ് കെട്ടിവെക്കാനുള്ള തുക നല്‍കിയത്. സ്ഥാനാര്‍ഥികളുടെ വാഹന പര്യടനത്തിനും ഇന്ന് തുടക്കമാകും. മൂന്നു മുന്നണികളുടെയും മുതിര്‍ന്ന നേതാക്കളെല്ലാം ചെങ്ങന്നൂരിലുണ്ട്.

ബിജെപി സ്ഥാനാഥി പി.എസ്. ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക.