മാഹി കൊലപാതകത്തില്‍ ആര്‍.എസ്.എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണം: പി.ജയരാജന്‍

കണ്ണൂര്‍: മാഹിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആവശ്യപ്പെട്ടു. ഈ കൊലപാതകത്തിലൂടെ ആര്‍.എസ്.എസ് കൊലക്കത്തി താഴെവയ്ക്കാന്‍ തയ്യാറല്ലെന്നാണ് തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍.എസ്.എസിന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുവരണം. മാഹിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലാപതകം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കന്‍ പാടില്ലെന്നും ജയരാജന്‍ പറഞ്ഞു.

അതുപോലെ സംഭവത്തില്‍ മാഹി പൊലിസ് ഫലപ്രദമായ അന്വേഷണം വേണം നടത്താന്‍. ആര്‍.എസ്.എസിനെ സഹായിക്കുന്ന സമീപനം തിരുത്താന്‍ മാഹി പൊലിസ് തയ്യാറാവണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.