ശശീന്ദ്രന് കൈ തരിക്കുന്നുണ്ട് ഒരു തൊള്ളായിരം വണ്ടികൂടി വാങ്ങി കട്ടപ്പുറത്ത് കേറ്റിവെക്കാൻ

ജോളി ജോളി
ഗതാഗതത്തിൽ വല്ലോം തടയണമെങ്കിൽ പുതിയ വണ്ടിയോ പാര്ട്സോ വാങ്ങണമെന്ന് ആർക്കാണ് അറിയാത്തത്.ഒരു വർഷം പോലും തികയാത്ത എട്ടര കോടി രൂപയുടെ പതിനൊന്ന് എയർ ബസ്‌ ഒറ്റയടിക്ക് കട്ടപ്പുറത്ത് കയറ്റിയവരാണ് കെ എസ ആർ ടി സി ജീവനക്കാർ.
എന്തായാലും കെ എസ് ആര്‍ ടി സിയെ കടക്കെണിയില്‍ നിന്നു രക്ഷിക്കാന്‍ പുതിയ എംഡി കഠിനമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡ്യൂട്ടിയില്‍ കുറവുണ്ടായിരുന്ന യൂണിയന്‍ നേതാക്കള്‍ അടക്കം 141 പേരെ എം ഡി ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരുന്നു.നിലവില്‍ 2500 കോടി രൂപയാണു കടം.ആയിരത്തോളം ബസുകള്‍ കട്ടപ്പുറത്തുണ്ട്.അതിനിടയില്‍ 900 പുതിയ ബസുകള്‍ വാങ്ങണം എന്നായിരുന്നു മന്ത്രിയുടെ ആവശ്യം.

സര്‍ക്കാര്‍ അനുമതി നല്‍കിട്ടും ഈ ബസുകള്‍ വാങ്ങുന്നില്ല എന്നാണ് കെ എസ് ആര്‍ ടി സി മന്ത്രി എ കെ ശശീന്ദ്രന്റെ പരാതി.ഇത്രയും ബസ് വാങ്ങാനുള്ള പണം കി ഫ് ബി വഴി സര്‍ക്കാര്‍ നല്‍കും.
എന്നാല്‍ ടെന്‍ഡര്‍ നടപടി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
ഈ വിഷയത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും എന്ന് ചര്‍ച്ച പുരോഗമിക്കുകയാണ് എന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറയുന്നു.

കെ എസ് ആര്‍ ടി സി കൂടുതല്‍ കടക്കെണിയിലേയ്ക്ക് തള്ളിയിടാനാണ് മന്ത്രിയുടെ നീക്കം എന്നു പറയുന്നു.ഉള്ള ബസുകള്‍ റോഡില്‍ ഇറക്കിട്ടു മതി പുതിയ ബസ് എന്ന നിലപാടാണ് തച്ചങ്കരിക്ക്.ഇതിന് വിപരീതമായാണു മന്ത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
പത്തു ബസിന് ഒരു ബസ് എന്ന് നിലയില്‍ കമ്മീഷന്‍ കിട്ടുന്നതായിരുന്നു മുന്‍കാല രീതി.ഇത്തരത്തില്‍ ബസ് വാങ്ങിക്കൂട്ടിരുന്ന മുന്‍കാല മന്ത്രിമാരുടെ ഇടപെടുലുകളാണ് കെ എസ് ആര്‍ ടിസിയെ ഇത്രയും കടക്കെണിയിലേയ്ക്കു തള്ളിവിട്ടത് എന്നു പറയുന്നു.
ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ നീക്കം ചര്‍ച്ചയകുന്നത്.

മന്ത്രിയും യൂണിയന്‍ നേതാക്കളും ചേര്‍ന്നുള്ള തീരുമാനമാണ് പുതിയ ബസ് വാങ്ങല്‍ എന്നും വിലയിരുത്തല്‍ ഉണ്ട്.അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നിര്‍ദേശം തച്ചങ്കരി നടപ്പാക്കുന്നില്ലെന്നും പരിഷ്‌ക്കാരങ്ങളോടു മുഖം തിരിക്കുന്നുവെന്നും വരുത്തി തീര്‍ക്കാനാണ് ശ്രമം.

ബസ് വാങ്ങുന്നതിനു മുമ്ബ് അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ കോര്‍പ്പറേഷനില്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഈ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാതെ ബസ് വാങ്ങിയാല്‍ വായ്പ പോലും തിരിച്ചടക്കാന്‍ കഴിയില്ല എന്നാതാണു വസ്തുത.അവസാനമായി കെ എസ് ആര്‍ ടി സി 16 ബസുകള്‍ പുറത്തിറക്കിയിരുന്നു.

നിലവില്‍ എട്ടു കോടിയാണ് കെഎസ്‌ആര്‍ടി സിയുടെ ദിവസ വരുമാനം.11 കോടിയാണു ചെലവ്.

മൂന്നു കോടി ഇപ്പോഴും നഷ്ടത്തിലാണ് ഓട്ടം..വരവ് ദിവസം ആറു കോടി എന്നത് തച്ചങ്കരി എത്തിയതോടെ ക്രമേണ വര്‍ധിച്ചാണ് എട്ടു കോടിയില്‍ എത്തിയത്.ശശീന്ദ്രന്റെ വരുമാനം ഒന്നുകൊണ്ടു മാത്രമാണ് ശശീന്ദ്രന്റെ പാർട്ടി കുടുംബം കഴിഞ്ഞു പോകുന്നത് എന്നുള്ളതുകൊണ്ട് ശശീന്ദ്രൻ പിന്മാറാൻ തയ്യാറായേക്കില്ല.