കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച സംഭവം: വധശ്രമത്തിന് കേസെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച സംഭവത്തില്‍ ജ്യോത്സനക്കും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നതില്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍. പ്രതികള്‍ക്ക് മേല്‍ വധശ്രമക്കുറ്റം കൂടി ചുമത്തണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ജനുവരി 28ന് രാത്രിയാണ് താമരശേരി തേനംകുഴിയില്‍ സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സനയ്ക്കും രണ്ട് മക്കള്‍ക്കും മര്‍ദനമേറ്റത്. അയല്‍വാസിയുടെ നേതൃത്വത്തിലെത്തിയ സംഘം യുവതിയെ ആക്രമിക്കുകയായിരുന്നു. വേളംകോട് ലക്ഷം വീട് കോളനിയിലെ വീട്ടില്‍ കയറിയാണ് കുടുംബത്തെ പ്രതികള്‍ ആക്രമിച്ചത്.നാലരമാസം ഗര്‍ഭിണിയായിരുന്ന ജ്യോത്സനയ്ക്ക് അക്രമണത്തില്‍ പരുക്കേല്‍ക്കുകയും ഗര്‍ഭസ്ഥശിശു മരിക്കുകയും ചെയ്തിരുന്നു.

നേരത്തെ, സംഭവത്തില്‍ ന്യൂനപക്ഷ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും പൊലിസില്‍ നിന്നും വിശദീകരണം തേടിയിരുന്നു.