ഗുജറാത്ത് രാജ്യത്തെ നമ്പർ വൺ സംസ്ഥാനമാണെന്ന് രാജ്യത്തെ വിശ്വസിപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ് മോഡിയുടെ ആദ്യത്തെ നേട്ടവും ആദ്യത്തെ കള്ളത്തരവും

ജോളി ജോളി

കണികാണാൻ ഒരു കക്കൂസ് പോലുമില്ലാത്ത ഗുജറാത്ത് രാജ്യത്തെ നമ്പർ വൺ സംസ്ഥാനമാണെന്ന് രാജ്യത്തെ വിശ്വസിപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ് മോഡിയുടെ ആദ്യത്തെ നേട്ടവും ആദ്യത്തെ കള്ളത്തരവും.ഇന്ന്‌ ആ സംസ്ഥാനത്ത് ശൗചാലയം പണിയാൻ രാജ്യത്തെ ജനങ്ങൾ മൊത്തം കൊടും വിലക്ക് പെട്രോൾ അടിച്ച് നട്ടം തിരിയുന്നു.ഏറ്റവും നല്ല ഭരണാധികാരിയും നേതാവും ഞാനാണെന്ന് ബി ജെ പി യെയും അതിലെ നേതാക്കളെയും വിശ്വസിപ്പിക്കാൻ സാധിച്ചതാണ് രണ്ടാമത്തെ കള്ളത്തരം.പാർട്ടിയുടെ പ്രഖ്യാപിത നയമനുസരിച്ച് ന്യൂന പക്ഷങ്ങളും ദളിതരുമായ പത്ത് രണ്ടായിരം പേരെ കാലപുരിക്കയച്ച് അദ്ദേഹം അങ്ങനെ പ്രധാന മന്ത്രി കസേരയിലുമെത്തി.

വായിൽ തോന്നിയ വിദ്യാഭ്യാസ യോഗ്യതകളെല്ലാം തനിക്കുണ്ടെന്ന് പറഞ്ഞത് മൂന്നാമത്തെ പ്രധാന കള്ളത്തരം.അങ്ങനെയൊരു കലാലയം പോലും ഇന്ത്യയിലില്ല എന്നതായിരുന്നു വസ്തുത.പിന്നീട് നടന്നതെല്ലാം കള്ളത്തരങ്ങൾ മാത്രമല്ല വിഡ്ഢിത്തരങ്ങളുടെയും കോമാളിത്തരങ്ങളുടെയും ഒരു ഘോഷയാത്രതന്നെയായിരുന്നു.ഒറ്റക്കായിരുന്നില്ല പിന്നീടുള്ള പ്രകടനം..
രാജ്യത്ത് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല കുറച്ച് വിഡ്ഢികളെയും കൂടെ കൂട്ടി….

വിമാനവും റോക്കറ്റും ഇന്റർനെറ്റും ആയിരകണക്കിന് വർഷങ്ങക്ക് മുൻപ് തന്നെ ഇന്ത്യയുടെ ആകാശം കീഴടക്കിയിരുന്നു എന്ന് അഭിമാനത്തോടെ ലോകത്തോട് വിളിച്ചുപറയാൻ അവർ വേണ്ടി വന്നു.ചാണകത്തിൽ നിന്നും പ്ലൂട്ടോണിയം വേർതിരിച്ചെടുത്തതായിരുന്നു ഈ അടുത്ത കാലത്ത് അവർ നേടിയ അഭിമാനാർഹമായ നേട്ടം.വികസനത്തിന്റെ ഒരു സൂചന പോലുമില്ലാത്ത നാട്യങ്ങളുടെയും വിഡ്ഢിത്തരങ്ങളുടെയും നാല് വർഷങ്ങളാണ് കടന്ന് പോയത്….

‘വികാസ് പുരുഷ്’ എന്ന വിശേഷണവുമായി അധികാരത്തിൽ വന്ന മോഡി സർക്കാർ നാല് വർഷവും പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.സാധാരണ ജനങ്ങൾക്ക് ഉപകാരം ലഭിക്കുന്ന ഒരു വികസനവും നടന്നിട്ടില്ല എന്ന് മാത്രമല്ല കണക്കുകൾ പരിശോധിച്ചാൽ ഏറെ പുറകോട്ട് പോയ നാല് വര്ഷങ്ങളാണ് കടന്നു പോയത് എന്ന് കാണാനും കഴിയും.നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കനുസരിച്ചു 13602 കർഷകരാണ് ഈ നാല് വർഷം കൊണ്ട് ആത്മഹത്യ ചെയ്തത്.

മഹാരാഷ്ട്രയിൽ മാത്രം 4291 പേരാണ് ജീവിതം അവസാനിപ്പിച്ചത്.2017_18ലെ റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളൂ എങ്കിലും അഞ്ചു സംസ്ഥാനങ്ങളിലെ (മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണ്ണാടക, തെലുങ്കാന, തമിഴ്‌നാട്) കണക്കു മാത്രം 7867 ആണെന്നത് ഞെട്ടിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ കൂടി പുറത്തു വന്നാൽ 2016 നെ മറികടക്കുമെന്നതിൽ സംശയമില്ല.

ഇന്റർ നാഷണൽ ലേബർ ഓര്ഗിനൈസേഷന്റെ കണക്കാനുസരിച്ച്‌ 2018 ഓടെ ഇന്ത്യയിലെ തൊഴിലില്ലായ്മ 18 ദശ ലക്ഷം കവിയുമെന്നാണ് കണക്കുകൾ.ഇപ്പോൾ തന്നെ 18-നും 29 നും ഇടയ്ക്കുള്ള 30% ൽ അധികം യുവാക്കൾ തൊഴിൽ രഹിതരാണ്.2013 ൽ ആഗ്രയിൽനടന്ന റാലിയിൽ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത് പത്തു മില്യൺ തൊഴിലവയരങ്ങൾ സൃഷ്ടിക്കുമെന്നാണ്.

2013 ൽ 4.9 % ആയിരുന്നു തൊഴിലില്ലായ്മ എങ്കിൽ ഇന്നത് 55% ആണ്.കഴിഞ്ഞ പത്തു വർഷത്തിനിടെ വ്യാവസായിക വളർച്ച ഏറ്റവും താഴ്ന്ന നിലയിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്.നിർമ്മാണ മേഖലയിൽ കഴിഞ്ഞ പാദത്തിൽ 3.7 % ഇടിവുണ്ടായി. പുതിയ സാമ്പത്തിക വർഷവും ഇടിവോടെയാണ് തുടക്കം.നോട്ടു നിരോധനത്തിന് ശേഷം AIMO നടത്തിയ സർവ്വേ പ്രകാരം നിർമ്മാണ മേഖലയിൽ മാത്രം 30% പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.

വരുമാനത്തിൽ 55% ഇടിവുമുണ്ടായി.ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയാണ് സർക്കാരിനെ കറൻസി പിൻവലിപ്പിക്കാൻ നിർബന്ധിച്ചത് എന്ന സംശയം പല കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്.2017 അവസാനിക്കുമ്പോൾ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 56.4% ആയി ഉയർന്നിരുന്നു.ആറു ലക്ഷം കോടി രൂപയാണ് കിട്ടാകടമായി ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ കിടക്കുന്നത്.അമേരിക്കയിലെ ബാങ്കുകൾക്ക് സംഭവിച്ചത് പോലെ ഒരു പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുകയായിരുന്ന ബാങ്കുകൾക്ക് ജീവ ശ്വാസം നൽകാൻ വേണ്ടി നടപ്പാക്കിയ ക്യാഷ്‌ലെസ്സ് നീക്കങ്ങൾ സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കി.

ഇനിയും എണ്ണി തീരാത്ത തിരികെ വന്ന നോട്ടുകൾ ഡീമോണിടൈസേഷന്റെ ദുരൂഹത കൂട്ടുന്നു.രൂപയാവട്ടെ ഡോളറിനു മുൻപിൽ ഇടറി തന്നെ തുടരുന്നു.പെട്രോൾ വിലവർധനവിന്റെ പേരിൽ യുപിഎ സർക്കാറിനെതിരെ കാളവണ്ടി ഉന്തി പ്രകടനം നടത്തിയ ബിജെപി ഇന്ന്‌ ഒരു ലിറ്റർ പെട്രോൾളിന് സെഞ്ചുറി അടിക്കാൻ നിൽക്കുന്നു.മുൻ സർക്കുറുകളുടെ നേട്ടങ്ങൾ തന്റേതാക്കി മാറ്റുകയും രാജ്യത്തെ നൂറ്റാണ്ടുകൾ പുറകോട്ടടിക്കുകയും ചെയ്തതല്ലാതെ സാധാരണ ഗതിയിൽ പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല മോഡി എന്ന ദുരൂഹത നിറഞ്ഞ മനുക്ഷ്യന്.രാജ്യത്തെ ജനാധിപത്യവും ജുഡീഷ്യറിയും തിരഞ്ഞെടുപ്പും അത്യന്തം അപകടത്തിലാക്കി എന്നതാണ് അദ്ദേഹം രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ പാതകം.

രാജ്യത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത പാർട്ടി എന്ന പേരായിരിക്കും ബി ജെ പി ക്ക് എന്തുകൊണ്ടും യോജിച്ചത്.