കര്‍ണാടകയില്‍ മെയ് 17ന് ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ

ബംഗ്‌ളൂരു: കര്‍ണാടയില്‍ മെയ് 17 ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ. 150 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഡല്‍ഹിക്കു പോകുമെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയശേഷം പറഞ്ഞു.

ഭരണകക്ഷിയായ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരേ കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വോട്ട് രേഖപ്പെടുത്തും. താന്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യെദ്യൂരപ്പ ഷിമോഗയിലെ ശിഖര്‍പൂരിലാണ് വോട്ട് രേഖപ്പെടുത്തിയത്. ശിഖര്‍പൂരിലെത്തി ക്ഷേത്രദര്‍ശനം നടത്തിയശേഷമാണ് യെദ്യൂരപ്പ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തിയത്.