ബസിനുള്ളില്‍ സ്വയംഭോഗം ചെയ്ത് വ്യാപാരി; വീഡിയോ പകര്‍ത്തി യുവതികള്‍ ഫെയ്‌സ്ബുക്കിലിട്ടു; ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി കൊല്‍ക്കത്ത പൊലീസ്

കൊല്‍ക്കത്ത: ബസിനുള്ളില്‍ വെച്ച് രണ്ട് സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. സംഭവത്തിന്റെ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യുവതികള്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലും കൊല്‍ക്കത്ത പൊലീസിന്റെ പേജിലും ഷെയര്‍ ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.

വ്യാപാരിയാണ് പിടിയിലായയാള്‍. ശ്യാംപുകൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഹൂഗ്ലി ജില്ലയിലെ ബൈദ്യാബതി സ്വദേശിയാണ് ഇയാള്‍. പരാതി നല്‍കി ഒരു മണിക്കൂറിനുള്ളില്‍ പ്രതി പിടിയിലാവുകയായിരുന്നു.