സര്‍ക്കാര്‍ സ്‌കൂളിലേക്ക് കുട്ടികള്‍ കൂട്ടത്തോടെ പോകുന്നു; പിടിച്ചുനിര്‍ത്താനാകാതെ സി ബി എസ് സി സ്‌കൂളുകള്‍

കായംകുളം: സ്‌കൂള്‍ പ്രവേശനം ആരംഭിക്കാനിരിക്കെ രക്ഷിതാക്കള്‍ പൊതു വിദ്യാലയങ്ങള്‍  തേടിയുളള നെട്ടോട്ടത്തിലാണ്. പതിവിന് വിപരീതമായി ഇത്തവണ നെഞ്ചിടിക്കുന്നത് സ്വകാര്യ സ്വാശ്രയ
സ്‌ക്കൂളുകള്‍ക്കാണ്. കായംകുളത്തെ പ്രശസ്തമായ നിരവധി സി.ബി.എസ്.സി സ്‌ക്കൂളില്‍ നിന്ന് ഈ മാസം പകുതി ആകുമ്പോള്‍ തന്നെ അഞ്ഞൂറിന് മുകളിലുള്ള കുട്ടികള്‍ ആണ് ടി സി വാങ്ങി പൊതു വിദ്യാലയങ്ങളില്‍ ചേര്‍ത്തത് ഐക്യ ജംഗ്ഷന്‍ ഞാവക്കാട് എല്‍പി എസ്, എരുവമാവിലേത്ത് ഗവ:എല്‍ പി എസ്, കായംകുളം ടൗണ്‍ യു പി എസ് (തുണ്ടില്‍ സ്‌കൂള്‍ കരിയിലകുളങ്ങര) ടൗണ്‍ എല്‍ പി എസ് കായംകുളം മുലേശ്ശേരില്‍ എല്‍ പി എസ് എന്നീ പൊതു വിദ്യാലയങ്ങളില്‍ സിബിഎസ് സി സ്‌കൂളുകളില്‍ നിന്ന് ടി സി വാങ്ങി വരുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പൊതുവിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് ടി സി നല്‍കാന്‍ മടി കാണിക്കുന്ന സ്‌കൂളുകളും ഉണ്ട്.

സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ പഠിച്ചാല്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉണ്ടാവില്ലെന്ന ആശങ്കയാണ് ഒരു വിഭാഗം രക്ഷിതാക്കളെ സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍ നിന്ന്
അകറ്റിയിരുന്നത്.എന്നാല്‍ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി സര്‍വ്വശിക്ഷാ അഭിയാന്‍ അഭിയാന്‍ ആരംഭിച്ച പദ്ധതിയാണ് ‘ഹലോ ഇംഗ്ലീഷ്’.പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ ഏതാനും വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിരുന്ന പദ്ധതിവന്‍വിജയമായിരുന്നു.പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ തികച്ചും ശാസ്ത്രീയമായാണ് കുട്ടികളെ ഇംഗ്ലീഷ് അഭ്യസിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിരുന്നു. പദ്ധതി നടപ്പിലാക്കിയ വിദ്യാലയങ്ങളിലെ കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളേക്കാള്‍ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതായി
കണ്ടെത്തിയിരുന്നു. പദ്ധതി ഈ അധ്യയന വര്‍ഷം മുതല്‍കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുകയാണ്.മാത്രമല്ല, കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാനായുളള അവസരങ്ങളൊന്നും സിബിഎസ് സി പോലുള്ള വിദ്യാലയങ്ങളില്‍ ഇല്ല .ചടങ്ങിന് നടക്കുന്ന പലമേളകളും പണക്കാരുടെ മാത്രം അവസരങ്ങളായി മാറുന്നു.