വാഗമണ്‍ സിമി ക്യാമ്പ് കേസ്: നാല് മലയാളികളടക്കം 18 പ്രതികള്‍ കുറ്റക്കാര്‍; 17 പേരെ വെറുതെ വിട്ടു

വാഗമണ്‍ സിമി ക്യാമ്പ്  കേസില്‍ മലയാളികളായ നാലു പേരടക്കം 18 പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി വിധിച്ചു. 17 പേരെ വെറുതെ വിട്ടു.

കേസില്‍ നാല് മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. സംസ്ഥാനത്തെ ഏറ്റവും സുപ്രധാന തീവ്രവാദ കേസാണ് വാഗമണ്‍ ആയുധ പരിശീലന ക്യാമ്പ്.

2007 ഡിസംബര്‍ 10 മുതല്‍ 12 വരെ കോട്ടയം വാഗമണ്ണിലെ തങ്ങള്‍പാറയില്‍  നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞടുത്ത സിമി പ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്.