എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിന് തീയിട്ടു

കൊച്ചി: എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിനുള്ളില്‍ തീയിട്ടു. ഓഫീസിലെത്തിയ എഴുപതുകാരനാണ് പെട്രോളൊഴിച്ച് തീയിട്ടത്. വില്ലേജ് ഓഫീസറുടെ മുറിക്കുള്ളില്‍ കയറിയാണ് തീയിട്ടത്. ഓഫീസിനുള്ളിലെ ഫയലുകള്‍ കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല. റീസര്‍വ്വേയ്ക്കായി മാസങ്ങളോളം കയറി ഇറങ്ങിയ ആളാണ് തീയിട്ടത്.