പത്തുവയസ്സുകാരിക്ക്‌ തിയേറ്ററില്‍ പീഡനം സസ്പന്റ്‌ ചെയ്യേണ്ടത്‌ സഖാവ്‌ ബഹ്‌റയേയോ സഖാവ്‌ വിജയനേയോ?

ടൈറ്റസ്‌ കെ.വിളയില്‍
കഴിഞ്ഞ മാസം 18ന്‌ എടപ്പാളിലെ തിയേറ്ററില്‍ വച്ച്‌ , പാലക്കാട്‌ തൃത്താല കാങ്കുന്നത്ത്‌ മൊയ്തീന്‍ കുട്ടി(60)പത്തുവയസ്സുകാരെ പീഡിപ്പിച്ചതും മെയ്‌ ഒന്‍പതിന്‌ പയ്യന്നൂരില്‍ നഗരസഭാ സ്റ്റേഡിയത്തിന്‌ സമീപം മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന ഏഴുവയസുള്ള നാടോടി ബാലികയെ വായപൊത്തിപ്പിടിച്ച്‌ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കാന്‍,പയ്യന്നൂര്‍ പൊലീസ്‌ സ്റ്റേഷനു പിറകില്‍ വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്ന ബേബി രാജ്‌ (27)ശ്രമിച്ചതും ചൂടുള്ള്ല ചര്‍ച്ചാ വിഷയമാണ്‌ ഇന്ന്‌
“തലതാഴ്ത്തൂ കേരളമേ”എന്ന്‌ 300 പോയിന്റില്‍ ബാനര്‍ ഹെഡിലാണ്‌ മലയാള മനോരമ അടക്കമുള്ള പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തത്‌.അതിലും തീവ്രമായ പ്രതികരണങ്ങളാണ്‌ സോഷ്യല്‍ മീഡിയയില്‍ തിളയ്ക്കുന്നത്‌
മൊയ്തീന്‍ കുട്ടിയെയും ബേബി രാജിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചര്‍ച്ച കൊഴുക്കുകയാണ്‌.കുഞ്ഞുങ്ങള്‍ക്ക്‌ നേരെയുള്ള ലൈംഗീകാക്രമണമാണ്‌ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്‌.എന്നാല്‍ ഇതാണോ യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്‌?ഈ രണ്ട്‌ കേസിലും പൊലീസ്‌ പുലര്‍ത്തിയ ക്രിമില്‍ അലംഭാവവും പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ സ്റ്റേഷനില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന കേസുകളോട്‌ സവിശെഷമായും കേരള പൊലീസ്‌ സ്വീകരിക്കുന്ന പ്രതിലോമ നിലപാടുമല്ലേ ഇഴകീറി പരിശോധിക്കേണ്ടത്‌?
പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ അഞ്ചു ശതമാനത്തോളം പേര്‍ കൊച്ചു കുട്ടികളുമായി രതിയിലേര്‍പ്പെടുന്ന ലൈംഗിക വ്യതിയാനത്തിന്‌ (Sexual aberration)അടിമകളാണ്‌.അതു കൊണ്ട്‌ എടപ്പളിലേയും പയ്യന്നൂരിലേയും കേവലം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്തരം കേസുകള്‍ നിത്യവും ലോകത്താകമാനം നടക്കുന്നുണ്ടെന്നും മനസ്സിലാക്കുക.
കഴിഞ്ഞ നാലുമാസത്തിനിടയില്‍ കേരളത്തില്‍ മാത്രം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിരമം തടയല്‍(പോക്സോ)നിയമം അനുസരിച്ച്‌ 600 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.യഥാര്‍ത്ഥ സംഭവങ്ങളില്‍ പകുതി പോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നില്ല എന്നിരിക്കേ,കുട്ടികള്‍ക്ക്‌ നേരെയുള്ള ലൈംഗിക ലൈംഗിക ആക്രമണത്തിന്റെ തോറ്റ്‌ എത്ര ഭീകരവും വ്യാപകവുമാണെന്ന്‌ അറിയുക.
ലോകത്തെല്ലായിടത്തും കുഞ്ഞുങ്ങളോടുള്ള ലൈംഗിക ആക്രമണം കഠിന ശിക്ഷ അര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റമാണ്‌.അതു കൊണ്ട്‌ ആ വിഷയത്തിലെ ചര്‍ച്ച കൊണ്ട്‌ ഒരു ഗുണവും ഉണ്ടാകുന്നില്ല.വെറുതേ ക്ഷോഭിക്കാം എന്നു മാത്രം
എടപ്പാള്‍ സംഭവം കഴിഞ്ഞ്‌ 16 ദിവസത്തിനു ശേഷവും പയ്യന്നൂരില്‍ മൂന്നു ദിവസത്തിന്‌ ശേഷവുമാണ്‌ പൊലീസ്‌ നടപടികള്‍ സ്വീകരിച്ചത്‌ എന്നതാണ്‌ ഏറ്റവും ഭീകരവും പ്രതിഷേധാര്‍ഹവുമായ വസ്തുത.അതു വേണം വ്യാപകമായ ചര്‍ച്ചയ്ക്ക്‌ വിഷയമാകേണ്ടത്‌.
പോക്സോ നിയമത്തെ കുറിച്ച്‌ വ്യക്തമായ ധാരണയുള്ളവരാണ്‌ ഏറ്റവും കുറഞ്ഞത്‌ എസ്‌ഐ മുതല്‍ മുകളിലേയ്ക്കുള്ള പൊലീസ്‌ ഉദ്യോഗസ്ഥര്‍.എന്നിട്ടും നടപടിയെടുക്കാന്‍ പൊലീസ്‌ തയ്യാറാകാത്തത്‌ എന്തു കൊണ്ടാണ്‌? അല്ലെങ്കില്‍ ഇത്തരം കേസുകളില്‍ സത്വരമായ്‌ നടപടിയെടുത്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന അലസമായ നയം സ്വീകരിക്കാന്‍ എന്തു കൊണ്ട്‌ പൊലീസിനു കഴിയുന്നു?
കുഞ്ഞുങ്ങള്‍ അടക്കമുള്ള പൗരന്മാരുടെ ജീവനും സ്വത്തിനും മാന്യതയ്ക്കും സംരക്ഷണം നല്‍കുക എന്നതാണ്‌ ഏതൊരു ഭരണകൂടത്തിന്റേയും പ്രഥമവും പ്രാധാനവുമായ കടമ.ഇതിനെയാണ്‌ നിയമപാലനം എന്നു പറയുന്നത്‌.ഇത്‌ കൃത്യമായി നടത്താനാണ്‌ അഭ്യന്തരമന്ത്രി,ഡിജിപി വിവിധ തസ്തികകളിലുള്ള പൊലീസ്‌ ഉദ്യോഗസ്ഥര്‍ എന്നിവരെ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി നല്‍കി നിയമിച്ചിരിക്കുന്നത്‌.എന്നാല്‍ ഈ ഉത്തരവാദിത്തം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കാന്‍,ഇവര്‍ക്കെല്ലാം, കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞിട്ടുണ്ടോ?എത്രവട്ടമാണ്‌ മുഖ്യമന്ത്രി കൂടിയായ ആഭ്യന്തരമന്ത്രി പിണറായി വിജയന്‍ ,നിയമസഭയ്ക്ക്‌ അകത്തും പുറത്തുമായി പൊലീസിന്‌ സംഭവിച്ച വീഴ്ചയെ ഒരുളുപ്പുമിള്ളാതെ ഏറ്റുപറഞ്ഞിട്ടുള്ളത്‌?
കുഞ്ഞുങ്ങള്‍ക്കെതിരായ ലൈംഗികാക്രമണ സംഭവങ്ങളില്‍ മാത്രമല്ല കാണാതാകുന്ന പെണ്‍കുട്ടികള്‍/സ്ത്രീകള്‍ സംബന്ധിച്ച കേസുകളിലും പരാതി ലഭിച്ചാല്‍ അതു മുക്കി വച്ച്‌ കാണാതായവരുടെ ജഡം കിട്ടുന്നത്‌ വരെ ചൊറിയും കുത്തീയിരിക്കുന്ന രീതിയാണ്‌ സഖാവ്‌ പിണറായിയുടെയും (വിശ്വസ്ഥവിധേയന്‍ തൊമ്മി) ഡിജിപി സഖാവ്‌ ലോകനാഥ ബഹറയുടെയും പോലീസ്‌ കേരളത്തില്‍ ചെയ്യുന്നത്‌
മിഷേല്‍,വിദേശവനിത ലിഗ,മുക്കൂട്ടുതറക്കാരി ജസ്ന-ഇവരെയെല്ലാം കാണാതായ കേസുകളില്‍ ഒരു നടപടിയുമെടുക്കാതെ മിഷേലിന്റേയും ലിഗയുടെയും ദാരുണാന്ത്യം ത്വരിതപ്പെടുത്തിയ ക്രിമിനല്‍ കുറ്റവാളികളാണ്‌ ബന്ധപ്പെട്ട പൊലീസുകാര്‍.മാര്‍ച്ച്‌ 22ന്‌ കാണാതായ ജസ്ന എവിടെയാണാന്നത്‌ സംബന്ധിച്ച്‌ ഇനിയും തുമ്പോന്നുമില്ലാതെ നാട്ടിലും ഇതരസംസ്ഥാനങ്ങളിലും ,കാലുവെണ്‍ത നായയെ പൊലെ അലയുകയാണ്‌ കേരളപൊലീസ്‌!
യുഡിഎഫ്‌ സര്‍ക്കാറിന്റെ പൊലീസ്‌ നയത്തിന്റെ ഹാങ്ങ്‌ ഓവറിലാണ്‌ കേരളത്തിലെ പൊലീസ്‌ സംവിധാനമെന്ന്‌ ഇനി പറഞ്ഞ്‌ തലയൂരാന്‍ മത്രി വിജയന്‌ കഴിയില്ല.അധികാരമേറ്റതിന്റെ രണ്ടാം വാര്‍ഷികം 16 കോടി പൊടിച്ച്‌ ആഘോഷിക്കുമ്പോള്‍ പൊലീസിനെ നിലയ്ക്ക്‌ നിറുത്തി,നിയമപരമായി അവര്‍ നിര്‍വഹിക്കേണ്ട അടിസ്ഥാന കര്‍മ്മങ്ങള്‍ നടത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ ഏകകാരണം ഡിജിപിയുടെയും ആഭ്യന്തരമന്ത്രിയുടേയും കഴിവു കേട്‌ തന്നെയാണ്‌.
സഖാവ്‌ വിളിച്ചു പറഞ്ഞാല്‍ ഏതു പാതിരാത്രിക്കും പ്രതികളെന്നു പറയുന്നവരെ അനധികൃതമായി പിടിച്ചു കൊണ്ടുവന്ന ഇടിച്ചു കൊല്ലുന്ന ‘വിജയ ഭരണ’കാലത്ത്‌ പൊലീസ്‌ തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നെങ്കില്‍ അതിന്‌ ഉത്തരവാദികള്‍ ലോകനാഥ ബഹറയും പിണറായി വിജയനും മാത്രമാണ്‌
അപ്പോള്‍ സഖാക്കള്‍ വിജയനേയും ബഹ്‌റയേയും സസ്പന്റ്‌ ചെയ്താല്‍ മതിയോ
ഡിസ്മിസ്‌ ചെയ്യേണ്ടേ?