മിത്രാസ് മൂവി അവാര്‍ഡ്‌സ് 2018 നുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

ന്യൂജേഴ്‌സി : നോര്‍ത്ത് അമേരിക്കന്‍ മലയാളി കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കലാസൃഷ്ടിവൈഭവങ്ങള്‍ക്കു വേദി ഒരുക്കുന്നതിനും വേണ്ടി സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ് സംഘടിപ്പിക്കുന്ന മിത്രാസ് മൂവി അവാര്‍ഡ്‌സിനു വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി മിത്രാസിന്റെ പ്രസിഡന്റ് ശ്രീ ഷിറാസും ചെയര്‍മാന്‍ ശ്രീ രാജനും അറിയിച്ചു. ഈ വര്‍ഷംഒക്ടോബര്‍ ആറാംതിയ്യതി ന്യൂജേഴ്‌സിയില്‍ വച്ച് നടത്തപെടുന്ന മിത്രാസ് ഫെസ്‌റിവലിനോട് അനുബന്ധിച്ചു നടക്കുന്ന അവാര്‍ഡ് പുരസ്കാരദാനവേദി നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി ഒരുക്കുന്ന ഏറ്റവും വലിയ വേദിയായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

അവാര്‍ഡിനയക്കുന്ന ഓരോ സിനിമയും വിദഗ്ധ ജൂറി അംഗങ്ങള്‍ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിക്കുന്നതും , ഏറ്റവും സുതാര്യമായ രീതിയില്‍ അവാര്‍ഡിന് അര്‍ഹമായ സിനിമയെ തിരഞ്ഞെടുക്കുന്നതിനായുള്ള സമഗ്ര ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി മിത്രാസ് ആര്‍ട്‌സ് ഒരുക്കുന്ന ഈ അവാര്‍ഡിസിന്റെ കോഓര്‍ഡിനേറ്റര്‍ ആയി സിനിമാമേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളതും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പ്രദര്‍ശിപ്പിച്ച ശ്രീമതി ദീപ്തി നായരും, ജൂറി അംഗങ്ങളായി പ്രശസ്ത തിരക്കഥാകൃത്തും രണ്ടായിരത്തിപതിനഞ്ചിലെ ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള നാഷണല്‍ അവാര്‍ഡ് ജേതാവുമായ ശ്രീ ജോഷി മംഗലത്ത്, ജോക്കര്‍ എന്ന മലയാളം സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രീതിഷ്ഠ നേടിയ മാന്യ നായിഡു, തന്റേതായ അഭിനയശൈലിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പ്രിയ നടന്‍ ദിനേഷ് പ്രഭാകര്‍, ജിലേബി എന്ന ജയസൂര്യ സിനിമയിലൂടെ സംവിധാനരംഗത്തേക്കു കടന്നുവന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ അരുണ്‍ ശേഖര്‍, കൂടാതെ അകലെ തുടങ്ങി നിരവധി ചിത്രങ്ങള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്കയും ചെയ്തിട്ടുള്ള ബഹുമുഖപ്രതിഭ ടോം ജോര്‍ജും ആണ്.

2017 ജൂണ്‍ ഒന്നിനും 2018 ഓഗസ്റ്റ് മുപ്പത്തിയൊന്നിനും ഇടയില്‍ പൂര്‍ത്തീകരിച്ച നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ നിര്‍മിച്ചതോ സംവിധാനം ചെയ്തതോ അഭിനയിച്ചതോ ആയ മലയാളം ഹ്രസ്വചിത്രങ്ങളാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് വേണ്ടി പരിഗണിക്കുന്നത്. മികച്ച സംവിധായകന്‍, മികച്ച സിനിമ, മികച്ച നടന്‍, മികച്ച നടി, മികച്ച ഗായകന്‍/ഗായിക, മികച്ച ഛായാഗ്രാഹകന്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

അപേക്ഷകള്‍ mtirahsmovieawards2018@gmail.com എന്ന ഈമെയിലിലേക് അയക്കേണ്ടതാകുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 31 , 2018