കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു

ബംഗളൂരു: വിശ്വാസവോട്ട് നേരിടാതെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് മുന്‍പ് നടത്തിയ പ്രസംഗത്തിലാണ് യെദ്യൂരപ്പ രാജിസന്നദ്ധ അറിയിച്ചത്. ബിജെപിയോടുള്ള ജനങ്ങളുടെ സ്‌നേഹവും പിന്തുണയും മനസ്സിലാക്കിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദിയുണ്ടെന്നും യെദ്യൂരപ്പ പ്രസംഗത്തില്‍ പറഞ്ഞു. മോദിക്കും അമിത്ഷായ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.

ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതുകൊണ്ടാണ് ഗവര്‍ണര്‍ ഞങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെഡിഎസ്സും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും യെദ്യൂരപ്പ പറഞ്ഞു.