കേരളത്തില്‍ കാലവര്‍ഷം ഇത്തവണ നേരത്തെ എത്തും

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സാധാരണ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറുള്ളത്. എന്നാല്‍, ഇത്തവണ അത് മെയ് 29ന് എത്തുമെന്നാണ് കേന്ദ്രം അറിയിച്ചത്. അതായത് മൂന്നു ദിവസം നേരത്തെ.

കേരളതീരത്ത് ആരംഭിക്കുന്ന മണ്‍സൂണ്‍ 45 ദിനം കൊണ്ട് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. മഴയില്‍ ഇത്തവണ കുറവ് ഉണ്ടാവില്ലെന്നും സാധാരണ ലഭിക്കുന്ന രീതിയില്‍ തന്നെ ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കൂടാതെ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 97 ശതമാനം മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് കലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ