വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജിപ്രഖ്യാപിച്ച മുഖ്യമന്ത്രി യെദിയൂരപ്പയും ബിജെപി എംഎല്‍എമാരും ദേശീയ ഗാനം ചൊല്ലുന്നതിനിടെ സഭ വിട്ടു

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജിപ്രഖ്യാപിച്ച മുഖ്യമന്ത്രി യെദിയൂരപ്പയും ബിജെപി എംഎല്‍എമാരും ദേശീയ ഗാനം ചൊല്ലുന്നതിനിടെ സഭ വിട്ടു. രാജി പ്രഖ്യാപന പ്രസംഗത്തിനു ശേഷം സീറ്റില്‍ നിന്നിറങ്ങി പുറത്തേക്ക് പോവുന്നതിനിടെയായിരുന്നു ദേശീയ ഗാനം മുഴങ്ങിയത്. ദേശീയ ഗാനത്തിനിടെ അറ്റന്‍ഷനായി നില്‍ക്കുന്നതിന് പകരം യെദിയൂരപ്പയും മറ്റ് ബിജെപി അംഗങ്ങളും നടന്നു പോവുകയായിരുന്നു.

യെദിയൂരപ്പ 20 മിനിറ്റ് നീണ്ട പ്രസംഗത്തിനൊടുവിലാണ് രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ വിജയാഹ്ലാദം തുടങ്ങിയിരുന്നു. ഇതിനിടെ സഭാനടപടികള്‍ അവസാനിപ്പിച്ച് ദേശീയഗാനം തുടങ്ങിയെങ്കിലും യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും പുറത്തേക്ക് നടക്കുകയായിരുന്നു.

യെദിയൂരപ്പയും സംഘവും സഭ വിട്ടശേഷം സഭയില്‍ അവശേഷിച്ച അംഗങ്ങള്‍ ഇക്കാര്യം സഭാ നടത്തിപ്പുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇവരുടെ നിര്‍ദേശ പ്രകാരം വീണ്ടും ദേശീയ ഗാനം മുഴങ്ങുകയും ചെയ്തു. യെദിയൂരപ്പയുടെ രാജിക്കു ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പത്രസമ്മേളനത്തില്‍ ദേശീയ ഗാനത്തോടുള്ള ബിജെപിയുടെ അവഗണന ചൂണ്ടിക്കാട്ടിയായിരുന്നു.